Home » » വി.എം.സുധീരനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഉമ്മൻചാണ്ടി.

വി.എം.സുധീരനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഉമ്മൻചാണ്ടി.

Written By Unknown on Wednesday, 7 January 2015 | 03:33

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു കഴിഞ്ഞു. ഇനി പാർട്ടിയും സർക്കാരും ഒന്നായി തന്നെ മുന്നോട്ട് പോവും. യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ സുധീരനെ ക്ഷണിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് നിശ്ചയിച്ചത് പോലെ തന്നെ നടക്കും. സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായി കഴിഞ്ഞു. ഇപ്പോൾ നടക്കുന്നത് മിനിക്കു പണികൾ മാത്രമാണ്. ഗെയിംസുമായി ബന്ധപ്പെട്ട് എന്ത് പരാതികളുണ്ടെങ്കിലും പരിഹരിക്കും. സുഖമില്ലാത്തതിനാൽ ഗെയിംസിന് എത്തില്ലെന്ന് രാഷ്ട്രപതി പങ്കെടുക്കിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.




Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.