Home » » ടി.സിദ്ധിഖുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചു.

ടി.സിദ്ധിഖുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചു.

Written By Unknown on Thursday, 28 May 2015 | 04:08

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.സിദ്ധിഖുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവർ അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറും. 

മുൻ ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സിദ്ധിഖ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.