Home » » ടി.പി. ചന്ദ്രശേഖരന്‍വധം സിബിഐക്കു വിടുമ്പോള്‍ ഉയരുന്ന പേരും അങ്കലാപ്പിലാകുന്നവരും

ടി.പി. ചന്ദ്രശേഖരന്‍വധം സിബിഐക്കു വിടുമ്പോള്‍ ഉയരുന്ന പേരും അങ്കലാപ്പിലാകുന്നവരും

Written By Unknown on Thursday, 20 February 2014 | 05:28


കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍വധക്കേസ് ഗൂഢാലോച അന്വേണം സിബിഐക്കു കൈമാറാന്‍തീരുമാനിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്വേഷണം സിബിഐക്കു വിടുമ്പോള്‍നിലവിലുള്ള പ്രതികള്‍ക്കപ്പുറം മറ്റു പലര്‍ക്കും നെഞ്ചിടിക്കുന്നുണ്ടാവണം. അതു കേവലം സിപിഎം നേതാക്കള്‍ക്കു മാത്രമായിരിക്കില്ല. ഭരണ കക്ഷിയിലെ ചിലര്‍ക്കും കള്ളക്കടത്തുകാര്‍ക്കുമെല്ലാം നെഞ്ചിടിപ്പ് ഏറുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സര്‍ക്കാര്‍ചുമതലപ്പെടുത്തിയതുപോലെ ചന്ദ്രശേഖരന്‍സിപിഎം വിടാനുണ്ടായ സാഹചര്യമടക്കം ഇപ്പോഴത്തെ അന്വേഷണ സംഘം അന്വേഷിച്ചിരുന്നെങ്കില്‍അവര്‍ക്കും ഇത്തരത്തിലുള്ള സൂചന ലഭിച്ചു കാണും.
  നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതി ഫയാസും ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ പരസ്യമായിക്കഴിഞ്ഞതാണ്. ചന്ദ്രശേഖരന്‍കൊല്ലപ്പെടുതിനു ഒരു മാസം മുമ്പ്, കേസില്‍അറസ്റ്റിലായ സിപിഎം നേതാവ് മോഹനന്‍മാസ്റ്ററും ഫയാസും ഫോണില്‍സംസാരിച്ചതും സംഭവത്തിനു ശേഷം ഫയാസ് ജയിലില്‍മോഹനന്‍മാസ്റ്റര്‍അടക്കമുള്ള പ്രതികളെ സന്ദര്‍ശിച്ചതുമെല്ലാം വലിയ പ്രാധാന്യത്തോടെ വാര്‍ത്തകളുമായി. എന്നാല്‍, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ തൂലികത്തുമ്പുകളും ക്യാമറക്കണ്ണുകളും അതിനപ്പുറത്തേക്കു സഞ്ചരിച്ചില്ല. എന്താണ് ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ പ്രതികളും ഫയാസുമായുള്ള ബന്ധമെന്ന അന്വേഷണം ഇതുവരെ എവിടെയും നടില്ല.
  പ്രതികള്‍ക്കു ഫയാസുമായുള്ള ബന്ധം പുറത്തു വന്നതോടെ, പ്രതികള്‍ക്കു ലഭിക്കുന്ന പണത്തിന്റെ സ്രോതസ് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍എംപി) നേതൃത്വത്തില്‍മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ആദായ നികുതി ഓഫിസിലേക്കു മാര്‍ച്ചു നടത്തിയിരുന്നു. എന്നാല്‍, ചന്ദ്രശേഖരന്‍വധ ഗൂഢാലോചനയിലും നടത്തിപ്പിലും ഫയാസിനു ബന്ധമുണ്ടോ, ഉണ്ടെങ്കില്‍ഇയാളുടെ പിന്നില്‍ആരാണ് തുടങ്ങിയ അന്വേഷണങ്ങളൊന്നും ആര്‍എംപിയും ആവശ്യപ്പെട്ടില്ല. കാരണം, പ്രതികള്‍സിപിഎം നേതാക്കളാണെ് അവര്‍തീരുമാനിച്ചു കഴിഞ്ഞതാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ചന്ദ്രശേഖരന്‍വധത്തിനു പിന്നില്‍മറ്റു ചില സാധ്യതകളും പരിശോധിക്കപ്പെടേണ്ടതുണ്ട്. അതു മനസിലാക്കാന്‍ചന്ദ്രശേഖരന്‍സിപിഎം വിടാനുണ്ടായ സാഹചര്യം അറിയണം. പാര്‍ട്ടിയിലെ പ്രത്യയശാസ്ത്ര പോരാട്ടമോ വിഎസ്-പിണറായി ഗ്രൂപ്പിസത്തില്‍കക്ഷിചേര്‍ന്നതോ ഒന്നുമായിരുന്നില്ല ചന്ദ്രശേഖരനും കൂട്ടരും പുറത്താവാന്‍കാരണം. മറിച്ച് സ്വന്തം പാര്‍ട്ടി നേതാക്കളടക്കം ബന്ധം പുലര്‍ത്തിയ കച്ചവട-കള്ളക്കടത്ത് മാഫിയക്കെതിരെ പ്രതികരിച്ചതാണ്.
  അതു മനസിലാവാന്‍2005ല്‍നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പുവരെ തിരിഞ്ഞു നോക്കണം. അതിനു മുമ്പുള്ള കാലത്ത് ഇടതുപക്ഷം ഭരിച്ച കോഴിക്കോടു ജില്ലയിലെ ഏറാമല പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം ജനതാദളിനായിരുന്നു. 2005ലെ തിരഞ്ഞെടുപ്പിനു മുമ്പായി സിപിഎം നടത്തിയ കണക്കെടുപ്പില്‍ഇവിടെ ജനതാദളിനെക്കാള്‍സ്വാധീനം പാര്‍ട്ടിക്കുണ്ടെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നു മുന്നണിയല്ലാതെ മല്‍സരിച്ച് ജനതാദളിനെ പരാജയപ്പെടുത്തി. പഞ്ചായത്തില്‍പാര്‍ട്ടിക്ക് ഒറ്റയ്ക്കു ഭരണം ലഭിച്ചു. അതേ സമയം സമീപത്തെ അഴിയൂര്‍പഞ്ചായത്തില്‍സിപിഎമ്മും ജനതാദളും മുന്നണിയായി ഭരിച്ചു. ഇവിടെ പ്രസിഡണ്ടു സ്ഥാനം ജനതാദളിനായിരുന്നു.
  വടകര മേഖല കേന്ദ്രീകരിച്ച് പിന്നീടു ചര്‍ച്ചയായ കള്ളക്കടത്തു-കച്ചവട കൂട്ടുകെട്ട് കരുത്താര്‍ജിച്ചതും ഇതേ കാലത്താണ്. സിപിഎമ്മിലെ വിഎസിനും മറ്റും വെറുക്കപ്പെട്ടവനും പുത്തന്‍കൂറ്റുകാര്‍ക്കു പ്രിയപ്പെട്ടവനുമായ വ്യവസായിയുടെ കീഴിലാണ് ഈ സംഘം വേരുറപ്പിച്ചത്. ഐസ്‌ക്രീം വ്യവസായ മന്ത്രിയും കിനാലൂര്‍വ്യവസായ മന്ത്രിയുമെല്ലാം ഇയാളുടെ പ്രിയപ്പെട്ടവനുമായി. ഇവരുടെയടക്കം ബിസിനസ് ബിനാമിയാണ് വെറുക്കപ്പെട്ട വ്യവസായിയെന്ന് ഇന്നും അന്തരീക്ഷത്തില്‍മുഴങ്ങുന്നുമുണ്ട്. ഈ കൂട്ടുകെട്ട് അഴിയൂരില്‍ഒരു പദ്ധതി തയാറാക്കി. മല്‍സ്യം വളര്‍ത്തലും സംസ്‌കരണവും കയറ്റി അയക്കലുമെല്ലാം അടങ്ങുന്ന ബൃഹത് പദ്ധതി. കയറ്റുമതിക്കായി സ്വകാര്യ ചെറുകിട തുറമുഖം ഉള്‍പ്പെടെയുള്ളതായിരുന്നു പദ്ധതി. കിഡ്‌നി കച്ചവടവും ആയുധ കടത്തും കള്ളക്കടത്തുമെല്ലാം ആരോപിക്കപ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്ന് ചന്ദ്രശേഖരനും കൂട്ടരും തിരിച്ചറിഞ്ഞു. ഇവര്‍ക്കു സ്വന്തമായി തുറമുഖം തുറന്നൂ കിട്ടിയാല്‍ഇതുവഴി കയറ്റുമതി-ഇറക്കുമതിയുടെ മറവില്‍കള്ളപ്പണവും കള്ളനോട്ടും ആയുധവുമെല്ലാം കടത്താനുള്ള സാധ്യത മുന്നില്‍കണ്ടു.
  വിവാദങ്ങള്‍ഉയര്‍തോടെ പദ്ധതിക്ക് അഴിയൂര്‍പഞ്ചായത്ത് അനുമതി നല്‍കുന്നത് നീണ്ടു. സ്വപ്‌ന പദ്ധതി നീളുന്നത് വ്യവസായ ലോബിയെ അസ്വസ്ഥരാക്കി. ഇതോടെ, ഇവരുമായി പങ്കാളിത്തമുണ്ടെന്ന് ആക്ഷേപമുയര്‍ന്ന ജില്ലാ-സംസ്ഥാന നേതാക്കള്‍തന്ത്രം മെനഞ്ഞു. പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍സിപിഎം ഒറ്റയ്ക്കു ഭരിക്കു ഏറാമല പഞ്ചായത്തില്‍പ്രസിഡണ്ടു സ്ഥാനം ജനതാദളിനു വിട്ടു കൊടുത്ത് പകരം അഴിയൂര്‍ഏറ്റെടുക്കാന്‍തീരുമാനിച്ചു. മുന്നണി മര്യാദയെ മറപിടിച്ചായിരുന്നു ഇത്. എന്നാല്‍, തങ്ങള്‍ക്കു താല്‍പര്യമുള്ളയാളെ അഴിയൂരില്‍പ്രസിഡണ്ടാക്കി വിവാദ പദ്ധതിക്ക് അനുമതി നല്‍കാനുള്ള ചില നേതാക്കളുടെ നീക്കമാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നു. ടി.പി. ചന്ദ്രശേഖരനും കൂട്ടരുമാണ് ഈ ആരോപണവുമായി കച്ചവടം കൈമുതലാക്കിയ നേതാക്കള്‍ക്കെതിരെ രംഗത്തിറങ്ങിയത്. ഇതോടെയാണു വിമത പ്രവര്‍ത്തനം ആരോപിച്ച്, കോഴിക്കോട് ജില്ലാ കമ്മറ്റിയെ പോലും ഹൈജാക്കു ചെയ്ത് ചന്ദ്രശേഖരനെയും കൂട്ടരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. പേരില്‍എളമയുള്ള ഒരു സംസ്ഥാന സെക്രട്ടരിയറ്റംഗമാണ് ഇതിനു ചുക്കാന്‍പിടിച്ചതെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ പറയുന്നത്.
  പിന്നീട് പിണറായി വിജയന്‍നേരിട്ടിടപെട്ട് ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍തുടങ്ങിയിരുന്നു എന്നതു വസ്തുതയാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു കഴിഞ്ഞ് ചര്‍ച്ച തുടരാനിരിക്കെയാണ് ചന്ദ്രശേഖരന്‍കൊല്ലപ്പെടുന്നത്. ഇവിടെ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ഉയരുന്നുണ്ട്- ചന്ദ്രശേഖരന്‍പാര്‍ട്ടിയില്‍തിരിച്ചെത്തുന്നതിനെ ഭയന്നവര്‍ആരാണ്? ആവരായിരിക്കണം സ്വാഭാവികമായും കൊലപാതകത്തിനു ചുക്കാന്‍പിടിച്ചത്. അവര്‍ചന്ദ്രശേഖരനെ പുറത്താക്കാന്‍മുന്‍കൈയെടുത്തവര്‍തന്നെയാകണം. ചന്ദ്രശേഖരന്‍പാര്‍ട്ടിയില്‍തിരിച്ചെത്തിയാല്‍തങ്ങളുടെ രാഷ്ട്രീയ നിലനില്‍പിനും കച്ചവട താല്‍പര്യത്തിനും തിരിച്ചടിയാകുമെന്ന് ഭയന്നവരാകണം. അത് വടകര കേന്ദ്രീകരിച്ചു വളര്‍ന്ന കള്ളക്കടത്തു-കച്ചവട-രാഷ്ട്രീയ കൂട്ടുകെട്ടു തന്നെയാവും.
  ഏറെ വിവാദമായ അരിയില്‍ഷുക്കൂര്‍കൊലപാതകം നടന്നപ്പോള്‍ഒരു ജില്ലാ ഹര്‍ത്താല്‍പോലും നടത്തി വിജയിപ്പിക്കാന്‍കഴിയാതിരുന്ന മുസ്ലിം ലീഗും, സമീപ കാലത്തൊന്നും ഒരു ഹര്‍ത്താല്‍നടത്താന്‍കഴിയാതെ ഹര്‍ത്താല്‍വിരുദ്ധ സമരം നടത്തുന്ന കോണ്‍ഗ്രസുമെല്ലാം ചേര്‍ന്ന് കേരളത്തെ നിശ്ചലമാക്കിയ ഒരു ഹര്‍ത്താല്‍രാത്രിയിലെ ഏതാനും മണിക്കൂര്‍കൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയത് ചന്ദ്രശേഖരന്‍കൊല്ലപ്പെട്ടപ്പോള്‍കണ്ടു. നേരം പുലരും മുമ്പേ നേതാക്കളെല്ലാം കോഴിക്കോടെത്തി. പ്രതികളെ തിരിച്ചറിയും മുമ്പേ പ്രതികള്‍സിപിഎംകാരെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍പ്രഖ്യാപിച്ചു. പൊലീസ് തിരിച്ചറിയും മുമ്പേ മന്ത്രി പ്രതികളെ പ്രഖ്യാപിച്ചത് വിവാദമായി. എന്തായാലും, മന്ത്രിയുടെ പ്രസ്താവന പൊലീസ് അന്വര്‍ഥമാക്കി.
  അന്വേഷണം നല്ല രീതിയില്‍പുരോഗമിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി. മോഹനന്‍അടക്കമുള്ളവര്‍അറസ്റ്റിലായി. കലപാതകം നടന്നയുടന്‍പി. മോഹന്‍, ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന നേതാവിനു എസ്എംഎസ് അയച്ചതായി പൊലീസ് വെളിപ്പെടുത്തി. എസ്എംഎസും ഫോണ്‍വിളികളും തെളിവായെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പക്ഷേ, ഈ നേതാവിനെ ചോദ്യം ചെയ്തില്ല. മോഹനനെ അറസ്റ്റു ചെയ്തതോടെ മുകളിലേക്കുള്ള അന്വേഷണം നിലച്ചതായി ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയടക്കം ഇപ്പോഴും ആരോപിക്കുന്നു. വമ്പന്‍സ്രാവുകള്‍പിടിയിലാകുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പാഴ് വാക്കായി. സിപിഎം നേതാക്കളെ കുടുക്കാനുള്ള ഏതെങ്കിലും അവസരം യുഡിഎഫ് സര്‍ക്കാര്‍പാഴാക്കുമെന്നു കരുതാനും കഴിയില്ല.
  ഇതോടെ, പി. മോഹനനു മുകളിലേക്ക് അന്വേഷണം പോയാല്‍കേസിന്റെ ഗതിമാറുമെന്നു പൊലീസ് അന്നു തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു വേണം കരുതാന്‍. കാരണം, മോഹനന്റെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍പൊലീസ് അന്നു തന്നെ ശേഖരിച്ചിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പതിവു സന്ദര്‍ശകനും ഗള്‍ഫില്‍മുഖ്യമന്ത്രിയുടെ പരിപാടികള്‍നിയന്ത്രിച്ചയാളും തലശേരിയില്‍മുഖ്യമന്ത്രി വഴിയില്‍കാത്തു കിടന്ന് വാഹനത്തില്‍അര മണിക്കൂര്‍കൂടിക്കാഴ്ച നടത്തുന്നയാളുമായ ഫയാസും മോഹനനും കൊലപാതകത്തിനു മുമ്പ് സംസാരിച്ചതും ഇക്കൂട്ടത്തില്‍പൊലീസ് അറിഞ്ഞിരുന്നതാണ്. എന്നാല്‍, ഫയാസിന്റെ ജയില്‍സന്ദര്‍ശനം വിവാദമാകും വരെ ഇക്കാര്യം പുറം ലോകം അറിഞ്ഞില്ല. പൊലീസ് ഇതു മൂടിവെച്ചത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
  അതിനു പിന്നില്‍ഭരണ സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നു തന്നെ വേണം കരുതാന്‍. കാരണം, മോഹനന്‍മാസ്റ്റര്‍എസ്എംഎസ് അയച്ച പേരില്‍മാത്രം എളമയുള്ള നേതാവിനെ ചോദ്യം ചെയ്താല്‍, കേസിന്റെ വഴി തിരിഞ്ഞേക്കും. എളമയുള്ള നേതാവിനു പിന്നാലെ വ്യവസായ മന്ത്രാലയത്തിലെത്തിയ ഐസ്‌ക്രീം നേതാവും ഫയാസും ഇയാളെ നിയന്ത്രിക്കുന്ന വെറുക്കപ്പെട്ട വ്യവസായിയുമെല്ലാം ചേര്‍ന്ന കൂട്ടുകെട്ടിലേക്ക് കേസ് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഐസ്‌ക്രിം മന്ത്രിയെ തൊട്ടാല്‍പച്ചപ്പു നഷ്ടപ്പെട്ട് സര്‍ക്കാര്‍താഴെ പോകും. ഇതോടെ, കേസ് മോഹനനില്‍ഒതുക്കി സിപിഎമ്മിന്റെ തലയില്‍വെക്കാന്‍പൊലീസ് തീരുമാനിച്ചു എന്നു കരുതിയാല്‍കുറ്റം പറയാനാവില്ല.
ചന്ദ്രശേഖരന്‍ജീവിച്ചിരുന്നാല്‍ഏറ്റവും നഷ്ടം, സ്വകാര്യ തുറമുഖമടക്കമുള്ള പദ്ധതി മുടങ്ങുന്ന കള്ളക്കടത്ത്-കച്ചവട-രാഷ്ട്രിയ കൂട്ടുകെട്ടിനു തന്നെയായിരുന്നു. ചന്ദ്രശേഖരന്‍സിപിഎമ്മില്‍തിരിച്ചെത്തുന്നതിനെ ഏറ്റവും ഭയന്നതും ഇവരാകാനാണു സാധ്യത. ഒരു വേള ചന്ദ്രശേഖരന്‍തിരിച്ചെത്തിയാല്‍എളമയുള്ള സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തിന്റെയടക്കം രാഷ്ട്രീയ ഭാവിപോലും അനിശ്ചിതത്വത്തിലാകുമായിരുന്നു. കോണ്‍ഗ്രസുമായി കൂട്ടുകൂടിയ എം.ആര്‍. മുരളിയെ തിരിച്ചെടുക്കാന്‍തയാറെടുത്ത സിപിഎം, വലതുപക്ഷ ലാവണത്തിലേക്കു താനില്ലെന്നു പറഞ്ഞ ചന്ദ്രശേഖരനെ അതിലും വേഗം തിരിച്ചെടുക്കുമായിരുന്നു. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ആവശ്യപ്പെട്ട എം.ആര്‍. മുരളിയെ മാറ്റി നിര്‍ത്തി ഒഞ്ചിയം രക്തസാക്ഷി ദിനം ആചരിച്ചതോടെ ടി.പി. ചന്ദ്രശേഖരന്റെ നിലപാടു ബോധ്യപ്പെട്ടാാണു സിപിഎം ചന്ദ്രശേഖരനുമായി ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്തതും.
  ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, സിപിഎമ്മിനെക്കാള്‍, ചന്ദ്രശേഖരന്‍സിപിഎമ്മില്‍തിരിച്ചെത്തുന്നതിനെ ഭയന്നവര്‍തന്നെയാവണം വധത്തിനു പിന്നിലെന്നു കരുതിയാല്‍തെറ്റില്ല. അത്, ആദ്യം പറഞ്ഞ കള്ളക്കടത്ത്-കച്ചവട-രാഷ്ട്രീയ മാഫിയ തന്നെ. ഇതില്‍ഇടതരും വലതരുമെല്ലാമുണ്ടെന്നത് ആരു ഭരിച്ചാലും പ്രതികള്‍ക്കു സംരക്ഷണം കിട്ടുമെന്ന ബോധ്യവുമുണ്ടാക്കിയിരിക്കണം. ഏറ്റവും ഒടുവില്‍, സിബിഐക്കു വിട്ടുകൊണ്ടുള്ള പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ചാനല്‍ചര്‍ച്ചകളില്‍ഫാരിസ് അബൂബക്കറിന്റെ പേരും ഉയര്‍ന്നു വന്നു തുടങ്ങിയെന്നത് ഈ ദിശയില്‍കൂടി അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യതയാണു വ്യക്തമാക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.