Home » » ഫ്‌ളുവന്‍സിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ ഇന്ത്യയില്‍

ഫ്‌ളുവന്‍സിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ ഇന്ത്യയില്‍

Written By Unknown on Wednesday, 19 February 2014 | 10:35

ഫ്രഞ്ച്‌ നിര്‍മാതാക്കളായ റെനോ സെഡാനായ ഫ്‌ളുവന്‍സിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കാര്‍ രണ്ടു വകഭേദങ്ങളിലാണു വില്‍പ്പനയ്‌ക്കുള്ളത്‌: ഇ ടു, ഇ ഫോര്‍. ഡല്‍ഹി ഷോറൂമില്‍ ഫ്‌ളുവന്‍സ്‌ ഇ ടുവിന്‌ 14.22 ലക്ഷം രൂപയും ഇ ഫോറിന്‌ 15.81 ലക്ഷം രൂപയുമാണു വില.

വലിപ്പമേറിയ റെനോ ബാഡ്‌ജിങ്‌ സഹിതമുള്ള പുതിയ മുന്‍ ഗ്രില്‍, പുതുക്കിയ രൂപകല്‍പ്പനയുള്ള ഹെഡ്‌ലാംപ്‌, ഫോഗ്‌ ലാംപ്‌ കൂടി ഉള്‍പ്പെട്ട നവീകരിച്ച മുന്‍ ബംപര്‍ തുടങ്ങിയവയാണു ഫ്‌ളുവന്‍സിലെ പ്രധാന പരിഷ്‌കാരങ്ങള്‍. ഒപ്പം കാറിലെ 16 ഇഞ്ച്‌ അലോയ്‌ വീലിന്റെ ഘടനയും പരിഷ്‌കരിച്ചു.

കാറിന്റെ അകത്തളത്തില്‍ പുതിയ ഓഡിയോ സംവിധാനം ഇടം പിടിച്ചതിനൊപ്പം സോഫ്‌റ്റ്‌ ടച്‌ ഡാഷ്‌ ബോര്‍ഡ്‌, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ്‌ കണ്‍ട്രോള്‍, സാറ്റലൈറ്റ്‌ നാവിഗേഷന്‍ സഹിതമുള്ള ടച്‌ സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്‍മെന്റ്‌ സിസ്‌റ്റം, ഡിജിറ്റല്‍ ഇന്‍സ്‌ട്രമെന്റ്‌ ക്ലസ്‌റ്റര്‍, ഇലക്‌ട്രോണിക്‌ പാര്‍ക്കിങ്‌ ബ്രേക്ക്‌ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്‌. സ്‌റ്റാര്‍ട്‌ - സ്‌റ്റോപ്‌ ബട്ടനുള്ള സ്‌മാര്‍ട്ട്‌ കീ, ക്രൂസ്‌ കണ്‍ട്രോള്‍, പാര്‍ക്കിങ്‌ സെന്‍സര്‍, നാല്‌ എയര്‍ ബാഗ്‌, ആന്റി ലോക്ക്‌ ബ്രേക്കിങ്‌ സംവിധാനം, ഇ ബി ഡി, ഇ എസ്‌ പി, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ഇരുട്ടാവുന്നതിനനുസരിച്ചു പ്രകാശിക്കുന്ന ഹെഡ്‌ലാംപ്‌, റിയര്‍ സണ്‍ ബ്ലൈന്‍ഡ്‌, റിയര്‍ എയര്‍ കണ്ടീഷന്‍ വെന്റ്‌ തുടങ്ങിയവും പരിഷ്‌കരിച്ച ഫ്‌ളുവന്‍സിലുണ്ട്‌.

അതേസമയം കാറിന്റെ സാങ്കേതിക വിഭാഗത്തില്‍ റെനോ മാറ്റമൊന്നും വരുത്തിയിട്ടില്ല. കാറിനു കരുത്തേകുന്ന 1.5 ലീറ്റര്‍, കെ നയന്‍ കെ ഡീസല്‍ എന്‍ജിനാണ്‌. ആറു സ്‌പീഡ്‌ മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്‌മിഷന്‍.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.