കോംപാക്‌ട് എസ് യു വി വിപണിയില്‍ പോരാട്ടം മുറുകുമ്പോള്‍ സ്വന്തം നില ഭദ്രമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണു ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ. ഫോഡ് ഇകോ സ്‌പോര്‍ട്ടില്‍ നിന്നുള്ള വെല്ലുവിളി ഫലപ്രദമായി പ്രതിരോധിക്കാന്‍ ഡസ്‌റ്ററിന്റെ വിവിധ വകഭേദങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി കളത്തിലിറക്കിയാണു റെനോയുടെ കളി.
ഡസ്‌റ്റര്‍ ആര്‍ എക്‌സ് എല്‍ പ്ലസ് അവതരിപ്പിച്ച പിന്നാലെയാണു റെനോ ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഡസ്‌റ്റര്‍ അഡ്വഞ്ചര്‍ എഡീഷന്‍ പുറത്തിറക്കുന്നത്. 110 പി എസ് കരുത്ത് സൃഷ്‌ടിക്കുന്ന എന്‍ജിനോടെ എത്തുന്ന ആര്‍ എക്‌സ് എല്‍ വകഭേദം അടിസ്‌ഥാനമാക്കിയാണ് ഈ അഡ്വഞ്ചര്‍ എഡീഷന്‍ സാക്ഷാത്‌കരിച്ചിരിക്കുന്നത്. കാഴ്‌ചപ്പൊലിമയേറിയ ഈ പരിമിതകാല പതിപ്പിന് 12.18 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില.
ഡസ്‌റ്റര്‍ അഡ്വഞ്ചര്‍ എഡീഷനിലെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
* ഓക്‌സിലറി ലൈറ്റുകളും മുന്‍ ബംപര്‍ മോള്‍ഡിങ്ങുകളും
* സ്‌മോക്ക്‌ഡ് ഹെഡ്‌ലൈറ്റ്
* ഡോര്‍ സൈഡ് സില്‍
* പുതിയ ഡിസൈനിലുള്ള അലോയ് വീല്‍
* ഡി പില്ലറില്‍ അഡ്വഞ്ചര്‍ ഡികാല്‍
* ഓക്‌സിലറി ലാംപ് സഹിതം മുന്‍ ആര്‍മര്‍
* വീല്‍ ആര്‍ച്ചില്‍ പ്ലാസ്‌റ്റിക് ക്ലാഡിങ്
* സൈഡ് ബോഡി മോള്‍ഡിങ്
* ലൈം ഗ്രീന്‍ സീറ്റ് ഫാബ്രിക് അപ്‌ഹോള്‍സ്‌ട്രിയും ഡോര്‍ ട്രിം ഫാബ്രിക് ഇന്‍സര്‍ട്ടും
* സെന്റര്‍ കണ്‍സോളിനും സ്‌റ്റീയറിങ് വീലിനും പിയാനോ ബ്ലാക്ക് ഫിനിഷ്
* ക്രോം ഡോര്‍ ഹാന്‍ഡില്‍
കൂടാതെ യു എസ് ബി പോര്‍ട്ട്, നാലു സ്‌പീക്കര്‍, സ്‌റ്റീയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ കണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗ്, എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്‌റ്റ്, ഉപഗ്രഹ നാവിഗേഷന്‍, ഇലക്‌ട്രിക്കലി അഡ്‌ജസ്‌റ്റബിള്‍ ഔട്ടര്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങി ആര്‍ എക്‌സ് എല്‍ വകഭേദത്തിലെ സവിശേഷതകളെല്ലാം അഡ്വഞ്ചര്‍ എഡീഷനിലും ലഭ്യമാണ്.
അതേസമയം സാങ്കേതിക വിഭാഗത്തില്‍ മാറ്റമില്ല; 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനു 3,900 ആര്‍ പി എമ്മില്‍ പരമാവധി 110 പി എസ് കരുത്ത് സൃഷ്‌ടിക്കാനാവും. 2,250 ആര്‍ പി എമ്മിലെ 248 എന്‍ എമ്മാണു പരമാവധി ടോര്‍ക്ക്. ആറു സ്‌പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണു ട്രാന്‍സ്‌മിഷന്‍.
കഴിഞ്ഞ ദിവസം പുറത്തെത്തിയ, 85 പി എസ് എന്‍ജിനുള്ള ആര്‍ എക്‌സ് എല്‍ പ്ലസിനു ഡല്‍ഹി ഷോറൂമില്‍ 10.60 ലക്ഷം രൂപയായിരുന്നു വില; ഓപ്‌ഷനല്‍ പായ്‌ക്ക് കൂടിയുള്ള മോഡലിന്റെ വില 11.18 ലക്ഷം രൂപയും.








