Home » » കെ കെ രമയുടെ കേരളയാത്ര

കെ കെ രമയുടെ കേരളയാത്ര

Written By Unknown on Tuesday, 18 February 2014 | 11:01



ലോകസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ആര്‍ എം പി യുടെ നേതൃത്വത്തില്‍ `കേരളയാത്ര' ആരംഭിക്കും. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ കേരളയാത്ര നയിക്കും. രാഷ്‌ട്രീയ ഫാസിസത്തിനും, അഴിമതിക്കുമെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ്‌ മാര്‍ച്ച്‌ നടത്തുന്നതെന്ന്‌ ആര്‍ എം പി നേതാക്കള്‍ പറയുന്നു.
ആസന്നമായ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ആര്‍ എം പി സാന്നിധ്യമറിയിക്കും. വടകരമണ്ഡലത്തില്‍ നേരിട്ടും, സമാന മനസ്‌കരുമായി യോജിച്ച്‌ ഇതര മണ്ഡലങ്ങളിലും മത്സരിക്കാനാണ്‌ ആര്‍ എം പി തീരുമാനിച്ചിരിക്കുന്നത്‌.
ടി പി ചന്ദ്രശേഖരനെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ച സി പി എം നേതാവ്‌ സി ഭാസ്‌കരനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും ആര്‍ എം പി നേതാക്കള്‍ അറിയിച്ചുയ

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.