Home » » മലയാളത്തിന്റെ പ്രിയനടി മീരാ ജാസ്‌മിന്‍ വിവാഹിതയായി.

മലയാളത്തിന്റെ പ്രിയനടി മീരാ ജാസ്‌മിന്‍ വിവാഹിതയായി.

Written By Unknown on Wednesday, 12 February 2014 | 02:47

തിരുവനന്തപുരം* മലയാളത്തിന്റെ പ്രിയനടി മീരാ ജാസ്‌മിന്‍ വിവാഹിതയായി. ദുബായില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ മലയാളി അനില്‍ ജോണ്‍ ടൈറ്റസാണ്‌ വരന്‍. പാളയം എല്‍എംഎസ്‌ പള്ളിയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. തുടര്‍ന്നു ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നു. സിനിമ മേഖലയില്‍ നിന്നു നടന്‍ ദിലീപ്‌, കാവ്യാ മാധവന്‍, മല്ലികാ സുകുമാരന്‍ എന്നിവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. പൊലീസ്‌ കാവലിലായിരുന്നു വിവാഹം.

സൂത്രധാരനിലെ നിഷ്‌കളങ്കയായ കൊച്ചുപെണ്‍കുട്ടിയായാണ്‌ മീര ജാസ്‌മിന്‍ ആദ്യം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്‌. പിന്നെയങ്ങോട്ട്‌ മീരയുടെ കാലമായിരുന്നു. തിരുവല്ല താഴയില്‍ പുത്തന്‍വീട്ടില്‍ ജോസഫ്‌ ഫിലിപ്പിന്റെ മകളാണു മീരാ ജാസ്‌മിന്‍.

വിവാഹത്തലേന്ന്‌ കുടുംബാംഗങ്ങള്‍ക്ക്‌ മാത്രമായി വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു



Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.