ന്യൂഡല്‍ഹി* യാത്രാ, ചരുക്കു കൂലിയില്‍ വര്‍ധന വരുത്താതെയുള്ള ഇടക്കാല റയില്‍വേ ബജറ്റ് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റയില്‍വേ ബജറ്റില്‍ നിരകക്കു വര്‍ധന വരുത്തിയിരുന്നു. കേരളത്തിന് പുതുതായി മൂന്നു ട്രെയിനുകള്‍ ലഭിച്ചു. തിരുവനന്തപുരം- ബാംഗ്ലൂര്‍ പ്രീമിയം ട്രെയിനും തിരുവനന്തപുരം- ഡല്‍ഹി നിസാമുദ്ദീന്‍ എക്‌സ്‌പ്രസ് ട്രെയിനും പ്രഖ്യാപിച്ചു. ഈ ട്രെയിനുകള്‍ ആഴ്‌ചയില്‍ 2 സര്‍വീസുകള്‍ നടത്തും. കന്യാകുമാരി- പുനലൂര്‍ പ്രതിദിന പാസഞ്ചറും കേരളത്തിന് അനുവദിച്ചു.
തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്‌പ്രസ് ട്രെയിന്‍ ആഴ്‌ചയില്‍ ഒരു സര്‍വീസ് കോട്ടയം വഴിയും മറ്റേത് ആലപ്പുഴ വഴിയുമാണ്.
തെലങ്കാനയെച്ചൊല്ലി വന്‍ ബഹളമാണ് ബജറ്റ് അവതരണത്തിനിടെ പാര്‍ലമെന്റില്‍ നടന്നത്. ബഹളം മൂലം ബജറ്റ് പ്രസംഗം മന്ത്രിക്കു പൂര്‍ത്തിയാക്കാനായില്ല.
റയില്‍വേ മേഖലയില്‍ വികസനം അനിവാര്യമെന്നു കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ റയില്‍വേ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ടു പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്‌ടറിയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
2,702 കിലോമീറ്റര്‍ ദൂരം പുതിയ പാതകള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. 17 പ്രീമിയം ട്രെയിനുകളും 38 എക്‌സ്‌പ്രസ് ട്രെയിനുകളും പത്തു പാസഞ്ചറുകളും അനുവദിച്ചു. നാലു മെമു സര്‍വീസുകളും മൂന്നു ഡെമു സര്‍വീസുകളും പ്രഖ്യാപിച്ചു. 19 പുതിയ പാതകള്‍ക്കു സര്‍വേ അനുവദിച്ചു. അഞ്ചു പാതകള്‍ ഇരട്ടിപ്പിക്കും. മൂന്നു പാതകള്‍ നീട്ടും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരും.
റയില്‍വേ കേറ്ററിങ് യൂണിറ്റുകളില്‍ പ്ലാസ്‌റ്റിക് നിരോധിക്കും. തിരക്കിന് അനുസരിച്ച് പ്രീമിയം ട്രെയിനുകളില്‍ നിരക്കു മാറ്റമുണ്ടാകും. തിരക്കു കൂടുമ്പോള്‍ ടിക്കറ്റിന്റെ വില കൂടുന്ന സംവിധാനമാണ് പ്രീമിയം ട്രെയിനില്‍ ഏര്‍പ്പെടുത്തുക.
റയില്‍വേ ബജറ്റില്‍ കേരളത്തിന് പുതിയ പാതയോ
പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയോ ഇല്ല. കേരളത്തിന് അനുവദിച്ച പ്രീമിയം ട്രെയിനായ
തിരുവനന്തപുരം -യശ്വന്ത്‌പൂര്‍ ട്രെയിന്‍ ഈറോഡ്, തിരുപ്പത്തൂര്‍ വഴിയാണു പോകുക.
റിസര്‍വേഷന്‍ അപ്‌ഗ്രഡേഷന്‍ സൗകര്യം എസി ചെയര്‍കാറിലേക്കും എക്‌സിക്യൂട്ടീവ് ചെയര്‍കാറിലേക്കും നീട്ടി. പുതിയ ട്രെയിനുകളുടെ കോച്ചുകളില്‍ അടുത്ത സ്‌റ്റേഷന്‍ ഏതെന്ന് അറിയിക്കുന്ന സംവിധാനമുണ്ടാവും.

.jpg)






