Home » » മോഡിയുടേ പ്രചാരവേലകളൊന്നും യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് ആര്‍ ബി ശ്രീകുമാര്‍

മോഡിയുടേ പ്രചാരവേലകളൊന്നും യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് ആര്‍ ബി ശ്രീകുമാര്‍

Written By Unknown on Thursday, 20 February 2014 | 11:17

 കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മഹത്വവല്ക്കരിക്കാന്ആര്എസ്എസ് മുന്കൈയില്ഇപ്പോള്നടക്കുന്ന പ്രചാരവേലകളൊന്നും യാഥാര്ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് ഗുജറാത്ത് മുന്ഡിജിപി ആര്ബി ശ്രീകുമാര്പറഞ്ഞു. ഭരണത്തിന്റെ എല്ലാവിധ ഒത്താശയോടും സഹായത്തോടെയും കൊടും നീചമായ പ്രവൃത്തികളാണ് മോഡിയുടെ നേതൃത്വത്തില്ഗുജറാത്തില്നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓള്ഇന്ത്യ ലോയേഴ്സ് യൂണിയന്‍ (എഐഎല്യു) ആഭിമുഖ്യത്തില്‍ "മനുഷ്യവകാശ ലംഘനവും ഭരണകൂട ഭീകരതയും" എന്ന വിഷയത്തില്പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അംബേദ്കറെ മനസ്സിലാക്കാത്തവരാണ് കേരളത്തിലുള്പ്പെടെ അദ്ദേഹത്തെ വരവേറ്റത്. പിന്നോക്കക്കാര്ക്ക് ശക്തിയുള്ളിടത്തോളം താന്പിന്നോക്കനാണെന്നും അല്ലാത്തിടത്ത് ഹിന്ദുവാണെന്നുമുള്ള പ്രഭാഷണമാണ് മോഡിയുടേത്. അതുതന്നെയാണ് കേരളത്തിലും ഉണ്ടായത്. ഗുജറാത്തില്കലാപത്തിന്റെ ആസൂത്രകനായി മോഡിയും മറ്റ് ഉയര്ന്ന നേതാക്കളും മാറി. സംഘാടകരായ വിഎച്ച്പിയും ബജ്റംഗ്ദളും റോളെടുത്തു. കലാപത്തിനുശേഷമുള്ള അന്വേഷണത്തെ മതേതരപാര്ടികള്പോലും സഹായിച്ചില്ല. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്തുക ലക്ഷ്യമിട്ട് കോണ്ഗ്രസ്പോലും ഇതിന് പുറംതിരിഞ്ഞുനിന്നു. തങ്ങളെ എതിര്ക്കുന്നവരെ കള്ളക്കേസില്കുടുക്കി ജയില്അടയ്ക്കുക, ഏറ്റുമുട്ടല്കൊലപാതകമെന്ന വ്യാജേനെ വെടിവച്ചു കൊല്ലുക, ജനക്കൂട്ടത്തെ ഇളക്കിവിട്ട് കലാപം നടത്തി കൊലയും കൊള്ളയും നടത്തുക തുടങ്ങിയ നടപടികളാണ് മോഡിയുടെ നേതൃത്വത്തില്നടക്കുന്നത്. ഇരകളുടെ പരാതിയില്കേസെടുക്കാന്പോലും ഭൂരിപക്ഷം ഉദ്യോഗസ്ഥരും തയ്യാറായില്ല.

ഗുജറാത്ത് കലാപത്തില്താന്ഉള്പ്പെടെ മൂന്നു പേരുടെ ഒഴിച്ചുള്ള സത്യവാങ്മൂലങ്ങള്മോഡിയുടെ മുതിര്ന്ന അഭിഭാഷകര്എഴുതിനല്കിയതാണ്. 19 ജില്ലകളിലെ പൊലീസ് മേധാവികളെയും മോഡി സ്വാധീനിച്ചുവെന്നും ശ്രീകുമാര്പറഞ്ഞു.

ഹൈക്കോടതിയിലെ ബാര്കൗണ്സില്ഹാളില്നടന്ന ചടങ്ങില്യൂണിയന്ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി വി സുരേന്ദ്രനാഥ് സംസാരിച്ചു. യൂണിയന്ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി എന്മനോജ്കുമാര്സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം ആര്ശ്രീലത നന്ദിയും പറഞ്ഞു.
 കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മഹത്വവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് മുന്‍കൈയില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരവേലകളൊന്നും യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. ഭരണത്തിന്റെ എല്ലാവിധ ഒത്താശയോടും സഹായത്തോടെയും കൊടും നീചമായ പ്രവൃത്തികളാണ് മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ (എഐഎല്‍യു) ആഭിമുഖ്യത്തില്‍ "മനുഷ്യവകാശ ലംഘനവും ഭരണകൂട ഭീകരതയും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അംബേദ്കറെ മനസ്സിലാക്കാത്തവരാണ് കേരളത്തിലുള്‍പ്പെടെ അദ്ദേഹത്തെ വരവേറ്റത്. പിന്നോക്കക്കാര്‍ക്ക് ശക്തിയുള്ളിടത്തോളം താന്‍ പിന്നോക്കനാണെന്നും അല്ലാത്തിടത്ത് ഹിന്ദുവാണെന്നുമുള്ള പ്രഭാഷണമാണ് മോഡിയുടേത്. അതുതന്നെയാണ് കേരളത്തിലും ഉണ്ടായത്. ഗുജറാത്തില്‍ കലാപത്തിന്റെ ആസൂത്രകനായി മോഡിയും മറ്റ് ഉയര്‍ന്ന നേതാക്കളും മാറി. സംഘാടകരായ വിഎച്ച്പിയും ബജ്റംഗ്ദളും റോളെടുത്തു. കലാപത്തിനുശേഷമുള്ള അന്വേഷണത്തെ മതേതരപാര്‍ടികള്‍പോലും സഹായിച്ചില്ല. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്തുക ലക്ഷ്യമിട്ട് കോണ്‍ഗ്രസ്പോലും ഇതിന് പുറംതിരിഞ്ഞുനിന്നു. തങ്ങളെ എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയില്‍ അടയ്ക്കുക, ഏറ്റുമുട്ടല്‍ കൊലപാതകമെന്ന വ്യാജേനെ വെടിവച്ചു കൊല്ലുക, ജനക്കൂട്ടത്തെ ഇളക്കിവിട്ട് കലാപം നടത്തി കൊലയും കൊള്ളയും നടത്തുക തുടങ്ങിയ നടപടികളാണ് മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇരകളുടെ പരാതിയില്‍ കേസെടുക്കാന്‍പോലും ഭൂരിപക്ഷം ഉദ്യോഗസ്ഥരും തയ്യാറായില്ല.

ഗുജറാത്ത് കലാപത്തില്‍ താന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ ഒഴിച്ചുള്ള സത്യവാങ്മൂലങ്ങള്‍ മോഡിയുടെ മുതിര്‍ന്ന അഭിഭാഷകര്‍ എഴുതിനല്‍കിയതാണ്. 19 ജില്ലകളിലെ പൊലീസ് മേധാവികളെയും മോഡി സ്വാധീനിച്ചുവെന്നും ശ്രീകുമാര്‍ പറഞ്ഞു.

ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി വി സുരേന്ദ്രനാഥ് സംസാരിച്ചു. യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി എന്‍ മനോജ്കുമാര്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം ആര്‍ ശ്രീലത നന്ദിയും പറഞ്ഞു.
- See more at: http://www.deshabhimani.com/newscontent.php?id=421278#sthash.sBNiLWN2.dpuf
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.