കോഴിക്കോട്: അഴകൊടി ദേവി ക്ഷേത്രത്തില്‍
ഭാഗവത തത്വവിചാര യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി
സന്ദീപാനന്ദയെ അമൃതാനന്ദമയി ഭക്തര്‍ തടഞ്ഞു. വാഹനത്തിലത്തെിയ 25 ഓളം
സ്ത്രീകളായ അമ്മ ഭക്തരാണ് സ്വാമിയെ തടഞ്ഞത്. പരിപാടി നടക്കുന്ന
പന്തലിലേക്ക് ചൂലുമായി വന്നാണ് സന്ദീപാനന്ദയെ തടഞ്ഞത്. ഉച്ചക്ക് 12.30
നായിരുന്നു സംഭവം. ഭക്തര്‍ സംഘടിച്ചത്തെുന്നതിന് മുമ്പ് തന്നെ അമൃത
ടി.വിയുടെ ചാനല്‍ സംഘം സ്ഥലത്തത്തെിയിരുന്നു. അതിനാല്‍ തന്നെ സമരം
ആസൂത്രിതമായി നടത്തിയകതാണെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ് വെലിന്‍റ വെളിപ്പെടുത്തലിന്‍െറ പശ്ചാതലത്തില്‍ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സന്ദീപാനന്ദ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സന്ദീപാനന്ദയുടെ പ്രഭാഷണം പലതവണ അമ്മഭക്തര്‍ തടയാന്‍ ശ്രമിച്ചിരുന്നു. കാസര്‍കോട് കാഞ്ഞങ്ങാടിലെ സന്ദീപാനന്ദയുടെ പ്രഭാഷണ വേദി അമ്മ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.