Home » » യു.എസ് വിസ തട്ടിപ്പ് കേസില്‍ ദേവയാനി കോബ്രഗെഡെ കുറ്റക്കാരിയാണെന്ന് യു.എസ്

യു.എസ് വിസ തട്ടിപ്പ് കേസില്‍ ദേവയാനി കോബ്രഗെഡെ കുറ്റക്കാരിയാണെന്ന് യു.എസ്

Written By Unknown on Friday, 14 March 2014 | 19:23


ന്യൂയോര്‍ക്: യു.എസ് വിസ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗെഡെ കുറ്റക്കാരിയാണെന്ന് യു.എസ് ഗ്രാന്‍ഡ് ജൂറിയുടെ വിധി. കഴിഞ്ഞദിവസം ന്യൂയോര്‍ക് കോടതി ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്ന് കണ്ടത്തെിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യക്ക് ആഘാതമായ പുതിയ വിധിയത്തെിയത്. വിസതട്ടിപ്പു കേസും വ്യാജരേഖ ചമച്ചതുമായ കുറ്റങ്ങള്‍തന്നെയാണ് ചുമത്തിയത്. 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
അറസ്റ്റുചെയ്യുന്ന ഘട്ടത്തില്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷ ഉണ്ടായിരുന്നില്ങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ പരിരക്ഷ ഉണ്ടായിരുന്നെന്ന് നേരത്തേ അമേരിക്കന്‍ ഫെഡറല്‍ കോടതി ജില്ലാ ജഡ്ജ് ഷിറ ഷീന്‍ഡ്ല്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കേസ് നിലനില്‍ക്കില്ളെന്ന് ഇന്ത്യന്‍ നയതന്ത്രവൃത്തങ്ങള്‍ ആശ്വസിച്ചിരിക്കെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ജോലിക്ക് മതിയായ വേതനം നല്‍കിയില്ളെന്ന വീട്ടുവേലക്കാരി സംഗീതാ റിച്ചാര്‍ഡിന്‍റ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 12നാണ്ദേവയാനിയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ വിലങ്ങണിയിച്ചെന്നും വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നുമുള്ള അവരുടെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇത് ഇന്ത്യ-അമേരിക്ക ബന്ധം വഷളാക്കുകയും ചെയ്തു. തുടര്‍ന്ന്, നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ദേവയാനിയെ ഇന്ത്യയുടെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.