കൊച്ചി: ഇന്ത്യാവിഷന്‍ ചാനലിലെ പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാര്‍ക്ക്
വേതനം നല്‍കുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് യഥാസമയം ശമ്പളവും
ആനുകൂല്യങ്ങളും നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന
പ്രസിഡന്‍റ് കെ. പ്രേമനാഥും ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭനും
ആവശ്യപ്പെട്ടു. മാസങ്ങളായി ഇന്ത്യാവിഷനിലെ ജീവനക്കാരുടെ ശമ്പളം
ക്രമപ്രകാരമല്ല. ഇതുമൂലം ജീവനക്കാര്‍ ഏറെ കഷ്ടപ്പെടുകയാണെന്ന് യൂനിയന്‍
ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കണമെന്ന ആവശ്യത്തോട് മാനേജ്മെന്‍റ്
മുഖംതിരിക്കുകയാണ്. പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരുടെ ആത്മസമര്‍പ്പണം
കൊണ്ടുമാത്രം നിലനിന്നുപോകുന്ന സ്ഥാപനമാണ് ഇന്ത്യാവിഷന്‍. എന്നാല്‍, ഈ
സമര്‍പ്പണത്തിന്‍െറ കേവല പ്രതിഫലം പോലും അവര്‍ക്ക് ലഭിക്കാത്തതില്‍
യൂനിയന്‍ ഉത്കണ്ഠയിലാണെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വേതനം മുടങ്ങുന്നതിനിടെ ഇന്ത്യാവിഷന്‍ വാര്‍ത്താവിഭാഗത്തിന് നേതൃത്വം നല്‍കുന്ന എഡിറ്റര്‍മാരോട് ഓഫിസില്‍നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട മാനേജ്മെന്‍റ് നടപടിയെ യൂനിയന്‍ അപലപിച്ചു. ഇന്ത്യാവിഷനിലെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ സ്ഥാപനത്തിലെ മുഴുവന്‍ എഡിറ്റോറിയല്‍ ജീവനക്കാരുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചു.








