Home » » ടിപി കൊലക്കേസിലെ പ്രതിയുമായി ഷംസീറിനു ബന്ധമെന്ന്‌ കെ.കെ. രമ: ഫോണ്‍ രേഖ പുറത്തു വിട്ടുള്ള വെളിപ്പെടുത്തല്‍ വിവാദമാവുന്നു

ടിപി കൊലക്കേസിലെ പ്രതിയുമായി ഷംസീറിനു ബന്ധമെന്ന്‌ കെ.കെ. രമ: ഫോണ്‍ രേഖ പുറത്തു വിട്ടുള്ള വെളിപ്പെടുത്തല്‍ വിവാദമാവുന്നു

Written By Unknown on Sunday, 6 April 2014 | 02:36




കോഴിക്കോട്‌: വടകരയിലെ സിപിഎം സ്‌ഥാനാര്‍ഥി എ.എന്‍. ഷംസീറിന്റെ ടെലഫോണ്‍ വിശദാംശങ്ങളുടെ രേഖ ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ പുറത്തു വിട്ടത്‌ വിവാദവും വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥിക്കു തിരിച്ചടിയുമാവുന്നു. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുതിനു തലേന്നും മൂന്നാഴ്‌ച മുന്‍പും കൊലയാളി സംഘാംഗവും രണ്ടാം പ്രതിയുമായ കിര്‍മാണി മനോജ്‌ വടകരയിലെ സിപിഎം സ്‌ഥാനാര്‍ഥി എ.എന്‍. ഷംസീറിനെ ഫോണില്‍ വിളിച്ചതിന്റെ ഫോണ്‍ കോള്‍ രേഖകളാണ്‌ രമ പുറത്തു വിട്ടത്‌. ഷംസീറിനെ ഗൂഢാലോചനക്കുറ്റത്തിന്‌ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ടിപി കേസില്‍ രണ്ടാം പ്രതിയായ കിര്‍മാണി മനോജ്‌ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറാണ്‌ 9847562679. ടിപി കൊല്ലപ്പെടുതിന്‌ കഷ്‌ടിച്ച്‌ ഒരു മാസം മുന്‍പ്‌ 2012 ഏപ്രില്‍ ഒന്‍പതിന്‌ കോഴിക്കോട്‌്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കവെ കിര്‍മാണി മനോജിന്റെ ഈ ഫോണ്‍ നമ്പര്‍ നഗരത്തില്‍ ഉണ്ടായിരുന്നു. അു രാവിലെ 9.33ന്‌ കിര്‍മാണി മനോജിന്റെ നമ്പറില്‍ നിന്ന്‌ 9447056803 എ എ.എന്‍. ഷംസീര്‍ ഉപയോഗിക്കുന്ന നമ്പറിലേക്ക്‌ കോള്‍ പോയയിട്ടുണ്ട്‌. ഒരു മിനുട്ട്‌ 14 സെക്കന്‍ഡ്‌്‌ ഇവര്‍ സംസാരിച്ചു.

ടിപി കൊല്ലപ്പെട്ടതിന്റെ തലേന്ന്‌ (2012 മേയ്‌ 3ന്‌) രാവിലെ 11.24ന്‌ വീണ്ടും കിര്‍മാണി മനോജ്‌, ഷംസീറിനെ വിളിച്ചു. ഒരു മിനിറ്റും നാല്‌ സെക്കന്‍ഡുമാണ്‌ സംസാരിച്ചത്‌. ഗൂഢാലോചനയ്‌ക്കല്ലെങ്കില്‍ പിന്നെ ഈ വിളി എന്തിനായിരുന്നെന്ന്‌ ഷംസീര്‍ വ്യക്‌തമാക്കണം. നേതാക്കള്‍ക്കും കൊലയാളികള്‍ക്കും ഇടയിലെ കണ്ണിയായി ഷംസീര്‍ പ്രവര്‍ത്തിച്ചെതിന്റെ തെളിവാണിത്‌.- രമ പറഞ്ഞു.

എന്നാല്‍, തിരഞ്ഞെടുപ്പു വേളയില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ ഉപയോഗിക്കാവുന്ന ആയുധമായി രമ പുറത്തു വിട്ട ടെലഫോണ്‍ രേഖകള്‍ രമയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വിവാദത്തിനു തുടക്കമിടുകയാണ്‌. ഭൂമി തട്ടിപ്പു കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ഗമാന്‍ സലിം രാജിന്റെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ നിലപാടു വ്യക്‌തമാക്കിയിരുന്നു. ടെലഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത്‌ വ്യക്‌തിയുടെ സ്വകാര്യതയിലേക്കുള്ള കടു കയറ്റമാണെു പറഞ്ഞാണ്‌ അഡ്വക്കറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ എതിര്‍പ്പ്‌ അറിയിച്ചത്‌. ഇതംഗീകരിച്ച കോടതി, സലിം രാജീന്റെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതു വിലക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഷംസീറിനെ കിര്‍മാണി മനേജ്‌ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ ശേഖരിച്ചതും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്‌.

പൊലീസ്‌ ആസ്‌ഥാനത്തു നിുള്ള അനുമതിയോടെ എസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ നിലവില്‍ ടെലഫോണ്‍ രേഖകള്‍ ലഭിക്കൂ. ഇങ്ങിനെ ആവശ്യപ്പെടുമ്പോള്‍ അത്‌ ഏത്‌ കേസുമായി ബന്ധപ്പെട്ട്‌്‌ എന്താവശ്യത്തിനാണെന്ന്‌ കേസ്‌ നമ്പര്‍ സഹിതം വ്യക്‌തമാക്കുകയും വേണം. ഇത്രയും കര്‍ശന നിയന്ത്രണങ്ങള്‍ നില നില്‍ക്കേയാണ്‌ ഷംസീറിനെ കിര്‍മാണി മനോജ്‌ വിളിച്ചതിന്റെ രേഖ കെ.കെ. രമ കൈക്കലാക്കി വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്‌തത്‌.

ഇതോടെ, ഈ രേഖ പൊലീസ്‌ സംഘടിപ്പിച്ചു നല്‍കിതയാണെന്നു വ്യക്‌തം. സംസ്‌ഥാനത്തെ ആഭ്യന്തര വകുപ്പിനെയും ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥരെയടക്കം തിരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിന്റെ തെളിവായാണ്‌ സിപിഎം ഇതിനെ ചൂണ്ടിക്കാട്ടുന്നത്‌.

അതല്ല, ടി.പി. വധക്കേസ്‌ അന്വേഷണ വേളയില്‍ പൊലീസ്‌ സംഘടിപ്പിച്ചതാണെങ്കില്‍ അന്നു ഷംസീറിനെതിരെ അന്വേഷണം നടത്താതെ, ഇപ്പോള്‍ ആരോപണം ഉയിക്കുന്നത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണത്തിനു മറുപടി പറയേണ്ടി വരും. ടെലഫോണ്‍ രേഖ ശേഖരിക്കുന്നത്‌ വ്യക്‌തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെ്‌ സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിക്കുകയും അത്‌ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്‌ത സ്‌ഥിതിക്ക്‌, ഫോണ്‍ രേഖ വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്‌തത്‌ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെും ആക്ഷേപമുണ്ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.