Home »
News
» പ്രവാസി ഇന്ത്യക്കാര്‍ക്ക് "തപാല്‍ വോട്ട്" അനുവദിക്കാനാവില്ളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.
പ്രവാസി ഇന്ത്യക്കാര്‍ക്ക് "തപാല്‍ വോട്ട്" അനുവദിക്കാനാവില്ളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് "തപാല്‍ വോട്ട്" അനുവദിക്കാനാവില്ളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. പ്രവാസി വോട്ട് വിഷയത്തില്‍ നിലപാടറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷന്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണം. അതിനാല്‍ തപാല്‍ വോട്ട് തല്‍കാലം അനുവദിക്കാനാവില്ളെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ അറിയിക്കും.
വിദേശ രാജ്യത്തുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രജിസ്റ്റര്‍ ചെയ്ത 12,000 വരുന്ന പ്രവാസികള്‍ക്ക് എങ്കിലും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ഹരജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാരും നിലപാടറിക്കണമെന്ന് നിര്‍ദേശിച്ചു.
കേന്ദ്രത്തിന്‍െറ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗിക്കുന്നത്.