Home » » ഉമ്മന്‍ ചാണ്‌ടി തവള പിടുത്തക്കാരനെപ്പോലെ ചാക്കുമായാണ്‌ നടക്കുന്നത്‌ പന്ന്യന്‍ രവീന്ദ്രന്‍.

ഉമ്മന്‍ ചാണ്‌ടി തവള പിടുത്തക്കാരനെപ്പോലെ ചാക്കുമായാണ്‌ നടക്കുന്നത്‌ പന്ന്യന്‍ രവീന്ദ്രന്‍.

Written By Unknown on Sunday, 23 March 2014 | 04:00

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി തവള പിടുത്തക്കാരനെപ്പോലെ ചാക്കുമായാണ്‌ നടക്കുന്നതെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതു മുന്നണിയില്‍ നിന്ന്‌ ഇനിയും കക്ഷികളെ അടര്‍ത്തി മാറ്റാമെന്നാണ്‌ ഉമ്മന്‍ ചാണ്‌ടി വിചാരിക്കുന്നത്‌. കൊല്ലം സീറ്റിനായി ആര്‍.എസ്‌.പി കത്ത്‌ നല്‍കിയത്‌ എല്‍.ഡി.എഫില്‍ ആരും അറിഞ്ഞില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നടത്തിയ പ്രസ്‌താവന അതിരു കടന്നതാണെന്നും അദേഹം പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.