Home » » സുന്ദപുഷ്കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു.

സുന്ദപുഷ്കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു.

Written By Unknown on Tuesday, 18 November 2014 | 17:15

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുന്ദപുഷ്കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീലാ പാലസ് ഹോട്ടലില്‍ താമിച്ച മൂന്നുപേരുടെ വിവരങ്ങള്‍ തിരക്കിയാണ് അന്വേഷണസംഘം ദൂബായിലേക്ക് പോകുന്നത്.സുനന്ദയുടെ ഉള്ളില്‍ ചെന്ന വിഷം ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്. സുനന്ദയുടെ മരണത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തേ ആരോപിച്ചിരുന്നു. സ്വാമിയുടെ ആരോപണത്തെ ന്യായീകരിക്കുന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.സുനന്ദ ഹോട്ടലില്‍ താമസിച്ച സമയത്ത് വ്യാജപാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കി അവിടെ താമസിച്ചവരെത്തേടിയാണ് മൂന്ന് എ.സി.പി മാരുടെ സംഘം അന്വേഷണത്തിനായി ദുബായിലേക്ക് പോകുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.