Home » » വില്‍പന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധന വില കൂടി.

വില്‍പന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധന വില കൂടി.

Written By Unknown on Tuesday, 18 November 2014 | 17:26

തിരുവനന്തപുരം; വില്‍പന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ധന വില കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്. പെട്രോള്‍ ലിറ്ററിന് 69 പൈസയും ഡീസലിന് 49 പൈസയുമാണ് കൂടിയത്. ഈ മാസം ആദ്യം മുതല്‍ പെട്രോളിന് രണ്ടു രൂപ നാല്‍പത്തിയൊന്ന് പൈസയും ഡീസലിന് രണ്ടേകാല്‍ രൂപയും കുറച്ചിരുന്നു. ഇതോടെ സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടായി . ഇപ്പോഴത്തെ നികുതി നിരക്ക് തുടര്‍ന്നാല്‍ പെട്രോള്‍ നികുതിയില്‍ മാസം 17 കോടിയുടെ കുറവുണ്ടാകും . ഡീസലിന് എട്ടര കോടിയോളം രൂപയുടെയും. ഈ സാഹചര്യത്തിലാണ് വരുമാനക്കുറവിന് തടയിടാന്‍ വില്‍പന നികുതി നിരക്കുകള്‍ കൂട്ടിയത് . പെട്രോളിന് ഒന്നേകാല്‍ ശതമാനവും ഡീസലിന് ഒരു ശതമാനവും കൂട്ടാനായിരുന്നു ശുപാര്‍ശ . ഇതോടെയാണ് കേരളത്തില്‍ മാത്രം ഇന്ധന വില കൂടിയത്. കഴിഞ്ഞ തവണ വില കുറഞ്ഞപ്പോഴും ഇതു പോലെ നിരക്ക് ഉയര്‍ത്തിയിരുന്നു . കഴിഞ്ഞ മാസം മുപ്പതിനാണ് ഇതിന് മുന്പ് വര്‍ധന വരുത്തിയത്. നേരത്തെ വില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം അധിക നികുതി വേണ്ടെന്നു വച്ചിരുന്നു .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.