പാലക്കാട് : പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്കു
വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിക്കു പുറത്തുപോവുമെന്നു
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പാലക്കാട്ട് പത്രസമ്മേളനത്തില്‍
വ്യക്തമാക്കി. ഭരണഘടനാരീതിയില്‍തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും.
സോണിയാഗാന്ധിക്കു കീഴില്‍ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.
അണികളിലും രാഷ്‌ട്രീയത്തിലുമെല്ലാം വലിയ മാറ്റം വന്നുകൊണ്‌ടിരിക്കുകയാണ്.
രാഷ്‌ട്രീയപ്രവര്‍ത്തന ശൈലിയില്‍തന്നെ മാറ്റം വരേണ്‌ടതുണെ്‌ടന്നും അദ്ദേഹം
പറഞ്ഞു.
കെപിസിസിയുടെ ഏറ്റവും വലിയൊരു പരിപാടിയായ ജനപക്ഷയാത്രയുമായി സഹകരിക്കാത്ത ഒറ്റപ്പെട്ട ചില കമ്മിറ്റികളുണ്‌ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടെ സ്വീകരണ പരിപാടി വന്‍ വിജയമായിരുന്നെങ്കിലും അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സഹകരിച്ചില്ല. ഇവര്‍ക്കു ഗുരുതരമായ വീഴ്‌ച പറ്റി. എന്തുകൊണ്‌ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയിക്കാനുള്ള ബാധ്യതപോലും അവര്‍ കാണിച്ചില്ല. കെപിസിസിയുടെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കാത്തത് ഒരു പാര്‍ട്ടിക്കാരനും യോജിച്ചതല്ല. ഇതില്‍ ഗുരുതര വീഴ്‌ച വരുത്തിയ അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ. രഘുത്തമനെ തല്‍സ്ഥാനത്തുനിന്നും നീക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിച്ചു. ഇതില്‍ മണ്‌ഡലം കമ്മിറ്റിക്കും ഉത്തരവാദിത്വമുണ്‌ട്. നിരുത്തരവാദപരമായി പെരുമാറിയ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ മണ്‌ഡലം കമ്മിറ്റി പ്രസിഡന്റുമാരെയും നീക്കം ചെയ്‌തു. ഈ പ്രദേശങ്ങളുടെ ചുമതലയുണ്‌ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി പി.സി. ബേബിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്‌തതായും മറ്റൊരു ജനറല്‍ സെക്രട്ടറി പി. ബാലഗോപാലിനെ താക്കീതുചെയ്യാന്‍ തീരുമാനിച്ചതായും കെപിസിസി അധ്യക്ഷന്‍ അറിയിച്ചു.
ജനപക്ഷയാത്രയുടെ ഭാഗമായി പാര്‍ട്ടി ധനശേഖരണം നടത്തുന്നുണ്‌ട്. മദ്യവില്‍പ്പനക്കാരില്‍നിന്നോ, അതുപോലുള്ള ജനദ്രോഹ പ്രവര്‍ത്തനം നടത്തുന്നവരില്‍നിന്നോ പണം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കും. തൃശൂര്‍ ജില്ലയില്‍ ഒരു മദ്യവില്‌പനക്കാരനില്‍നിന്നും ബൂത്ത് കമ്മിറ്റി ഫണ്‌ട് വാങ്ങിയെന്ന ആരോപണത്തില്‍ തൃശൂര്‍ ഡി സി സി പ്രസിഡന്റിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി കൈക്കൊള്ളും.
കെ പി സി സിക്ക് 21,000ത്തോളം ബൂത്തുകള്‍ ഉള്ളതില്‍നിന്നും ഒരു ബൂത്തില്‍നിന്നു മാത്രമാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിട്ടുള്ളത്. രാഷ്‌ട്രീയം മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ ആശ്രയിച്ച് കെപിസിസി മുന്നോട്ടു പോവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ പാര്‍ട്ടിക്കു ശുദ്ധീകരണം ആവശ്യമാണെന്നും പ്രതിജ്ഞാബദ്ധരായ ഒരു നിര ഉയര്‍ന്നുവരേണ്‌ടതുണെ്‌ടന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.