Home » » ഭക്‌തരെ പതിനെട്ടാംപടിക്കു ചുവട്ടില്‍ തടഞ്ഞു നിര്‍ത്തി ആര്‍. ശ്രീലേഖയ്‌ക്കും കുടുംബത്തിനും സുഖദര്‍ശനമൊരുക്കിയതിനെപ്പറ്റി പരിശോധിക്കുമെന്നു വി.എസ്‌. ശിവകുമാര്‍

ഭക്‌തരെ പതിനെട്ടാംപടിക്കു ചുവട്ടില്‍ തടഞ്ഞു നിര്‍ത്തി ആര്‍. ശ്രീലേഖയ്‌ക്കും കുടുംബത്തിനും സുഖദര്‍ശനമൊരുക്കിയതിനെപ്പറ്റി പരിശോധിക്കുമെന്നു വി.എസ്‌. ശിവകുമാര്‍

Written By Unknown on Friday, 21 November 2014 | 17:47

ശബരിമല: ആയിരക്കണക്കിനു ഭക്‌തരെ പതിനെട്ടാംപടിക്കു ചുവട്ടില്‍ തടഞ്ഞു നിര്‍ത്തി എ.ഡി.ജി.പി: ആര്‍. ശ്രീലേഖയ്‌ക്കും കുടുംബത്തിനും പോലീസ്‌ സുഖദര്‍ശനമൊരുക്കിയതിനെപ്പറ്റി പരിശോധിക്കുമെന്നു മന്ത്രി വി.എസ്‌. ശിവകുമാര്‍ പറഞ്ഞു.

ശബരിമല പോലീസ്‌ ചീഫ്‌ കോഡിനേറ്റര്‍ കെ. പത്മകുമാറിനോടു വിവരം ആരായുമെന്നും മന്ത്രി പറഞ്ഞു. ഭക്‌തരെ ഒരുപോലെ കാണുന്ന സങ്കല്‍പ്പമാണു ശബരിമലയുടേത്‌. വി.ഐ.പികള്‍ക്കു സുഖദര്‍ശനമൊരുക്കാന്‍ ഭക്‌തരെ തടയരുതെന്ന മന്ത്രിയുടെ നിര്‍ദേശം ലംഘിച്ചായിരുന്നു പോലീസിന്റെ നടപടി.
മണ്ഡലപൂജയ്‌ക്കായി ശബരിമല നടതുറന്ന ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു ശ്രീലേഖയും കുടുംബാംഗങ്ങളും ദര്‍ശനത്തിനെത്തിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.