ഇടുക്കി: വളവിലും തിരിവിലും ഒളിച്ചിരുന്നു പോലീസ് വ്യാപകമായി നടത്തുന്ന ഗതാഗത പരിശോധനയ്‌ക്കും പിരിവിനും ഡി.ജി.പിയുടെ നിയന്ത്രണം. ഇനിമുതല്‍ സ്‌ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അനുമതിയില്ലാതെ വാഹനങ്ങള്‍ പരിശോധന നടത്തരുതെന്നു വ്യക്‌തമാക്കി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി.
വാഹനപരിശോധനക്കിടെ അപകടങ്ങളുണ്ടാകുന്നതും പോലീസ് പണം വാങ്ങുന്നതും വര്‍ധിച്ചിട്ടുണ്ട്. വാഹനങ്ങളെ പോലീസ് പിന്തുടരുമ്പോഴാണു പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണു വാഹനപരിശോധനയുടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരെ ഏല്‍പിക്കുന്നത്. സി.ഐമാരുടെ അനുമതിയോടെ എസ്.ഐമാര്‍ക്കും എ.എസ്.ഐമാര്‍ക്കുമേ പരിശോധന നടത്താന്‍ അനുമതിയുണ്ടാകൂ.
വാഹനപരിശോധന നടത്തുന്ന എല്ലാ സ്‌ഥലങ്ങളിലും കാമറാ സൗകര്യം ലഭ്യമല്ല. ഈ സാഹചര്യത്തില്‍ പരിശോധന സുതാര്യമായിരിക്കണമെന്നും 17-നു പ്രാബല്യത്തില്‍ വന്ന ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.







