Home » » ഗെയില്‍ കേരളത്തോട്‌ വിട പറയുന്നത്‌ തന്ത്രത്തിന്റെ ഭാഗം.

ഗെയില്‍ കേരളത്തോട്‌ വിട പറയുന്നത്‌ തന്ത്രത്തിന്റെ ഭാഗം.

Written By Unknown on Friday, 21 November 2014 | 08:46



ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ ലിമിറ്റഡ്‌ (ഗെയില്‍) വാതക പൈപ്പ്‌ലൈന്‍ കേരളത്തില്‍ പദ്ധതി ഉപേക്ഷിക്കുവാന്‍ നീക്കം നടക്കുന്നതായി സൂചന. കൊച്ചിയിലെ ഓഫീസില്‍ ഉദ്യോഗസ്ഥരെ മറ്റു സ്ഥലങ്ങളിലേക്ക്‌ മാറ്റി തുടങ്ങി. കേരളത്തില്‍ പൈപ്പ്‌ ലൈന്‍ കടന്ന്‌ പോകുന്നതിനായി സ്ഥലം ഏറ്റെടുത്ത്‌ നടപടി പൂര്‍ത്തീകരിക്കാത്തതാണ്‌ പദ്ധതിക്ക്‌ തടസം.
പദ്ധതി പ്രദേശത്തുള്ള ഭൂമിയുടെ ഉടമകളും തദ്ദേശ വാസികളുടെയും ഏതിര്‍പ്പും ജനകീയ സമരവുമാണ്‌ ഗെയില്‍ കേരളത്തില്‍ നേരിടുന്ന പ്രതിസന്ധി. മുഖ്യമന്ത്രിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം നടപ്പിലായിട്ടില്ല. ഭൂമിയുടെ നഷ്‌ടപരിഹാരം
50 ശതമാനം നല്‍കാം എന്ന ധാരണ വന്നെങ്കിലും ജനവാസ മേഖലയില്‍ കൂടിയുള്ള പൈപ്പ്‌ ലൈന്‍ കടന്ന്‌ പോവുന്നത്‌ അപകട സാധ്യതക്ക്‌ കാരണമാവുമെന്ന്‌ ജനപ്രതിനിധികള്‍ ഉന്നയിച്ചതിനെ ഗെയില്‍ പ്രതിനിധികള്‍ ഗണ്‌ഡിച്ചെങ്കിലും തീരുമാനമായിട്ടില്ല. കേരളത്തില്‍ പദ്ധതിക്ക്‌ വേണ്ടി ഭാരിച്ച തുക ചിലവാകുമെന്നാണ്‌ ഗെയില്‍ പിന്‍മാറ്റത്തിന്‌ കാരണമായി ഉന്നയിക്കുന്നത്‌. കേരളത്തില്‍ ദൂരപരിധി ആവശ്യമിലെന്ന്‌ ഗെയില്‍ നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ ഭൂകമ്പ സാധ്യതയുള്ള ഇവിടെ 3000 മീറ്റര്‍ ദൂരമെങ്കിലും വേണമെന്ന്‌ വിദഗ്‌ധ നിര്‍ദ്ദേശം.

കര്‍ണാടകാ ഈസ്റ്റ്‌ ഗോദാവരിയില്‍ 2010 നവംമ്പര്‍ 9നും ഗുജറാത്തിലെ ഹസീറയില്‍ 2009 ഏപ്രില്‍ 27 നും ഗോവയിലെ വാസ്‌ക്കോയില്‍ 2011 ആഗസ്റ്റ്‌ 20നും നടന്ന അപകടങ്ങള്‍ മൂടിവെക്കപ്പെട്ടു,2014 ജൂണ്‍ 27 ന്‌ ആന്ദ്രയിലെ ഈസ്റ്റ്‌ ഗോദാവരിയില്‍ നടന്ന വാതക പൈപ്പ്‌ ലൈന്‍ സ്‌ഫോടനത്തില്‍ 19 മനുഷ്യ ജീവന്‍ കത്തികരിഞ്ഞ്‌ പോയിരുന്നു.സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പാലിക്കുവാന്‍ കഴിയാത്തത്‌ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഈ അപകടങ്ങള്‍ സൂചിപ്പിക്കുന്നു.
1962ലെ pmp act (petrolium and minarals pipe line act) section (a) (b) (c) പ്രകാരം പാര്‍പ്പിടത്തിനായി ഉപയോഗിക്കുന്നതോ
സ്ഥിരമായി മറ്റു കെട്ടിടങ്ങള്‍ ഉള്ളതോ,ഭാവിയില്‍ ജനവാസ മേഖലയാകാന്‍ സാധ്യതയുള്ളതോ,ജനങ്ങള്‍ ഒരുമിച്ചു കൂടാന്‍ സാധ്യതയുള്ളതോ തുടങ്ങിയ ഭൂമേഖലകള്‍ ഇതില്‍ നിന്ന്‌ ഒഴിവാക്കേണ്ടതാണ്‌ ''എന്ന വ്യവസ്ഥയാണ്‌ കേരളത്തില്‍ ലംഘിച്ചിരിക്കുന്നത്‌. ജനസാന്ദ്രതയുള്ള കുടുംബങ്ങള്‍ക്ക്‌ വീടും കിടപ്പാടവും നഷ്‌ടമാകുമെന്ന്‌ കണക്കുകള്‍ വ്യകതമാക്കുന്നും. അപകട സാധ്യത കൂടുതല്‍ ഉള്ളതുകൊണ്ട്‌ ഈ മേഖലകളില്‍ വന്‍ ദുരന്തമാണ്‌ ഉണ്ടാവുക ജില്ലയില്‍ ശക്തമായ പ്രതിക്ഷേധം ഉയര്‍ന്ന സഹചര്യത്തിലാണ്‌ ഗെയില്‍ നിലപാട്‌ മാറ്റിയത്‌.
ഗെയില്‍ വിരുദ്ധ സമീപനം സ്വീകരിച്ചിരുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമര രംഗത്ത്‌ നിന്ന്‌ ചുവട്‌ മാറിയതും ഗെയില്‍ പദ്ധതിക്ക്‌ അനുകൂലമായിരുന്നു,ആദ്യ ഘട്ടത്തില്‍ മുസ്ലീംലീഗ്‌ എതിര്‍ത്തിരിന്നുവെങ്കിലും സംസ്ഥാന നേതൃത്വം ഗെയില്‍ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌ അണികളെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന്‌ എസ്‌.ഡി.പി.ഐ സമരം ഏറ്റെടുക്കുകയും ഇരകളില്‍ പ്രതീക്ഷയുണര്‍ത്തിയതും സമരത്തിന്‌ പുതുജീവന്‍ നല്‍കി.
ഗെയില്‍ കേരളത്തില്‍ ചുവടുമാറ്റം തന്ത്രത്തിന്റെ ഭാഗമാണ്‌ പദ്ധതി പൂര്‍ത്തീകരിക്കപ്പടുമ്പോള്‍ 914 കി.മി ദൂരത്തെ 4562 ഏക്കര്‍ ഭൂമി കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കാവും,അതിലുപരി ഗെയില്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ വന്‍ ദുരന്തം പ്രതീക്ഷിക്കാം.
സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ കൃഷ്‌ണന്‍ എരഞിക്കല്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.