എടക്കര: സ്‌കൂള്‍ പരിസരത്ത് വില്‍പനക്കായി
എത്തിച്ച ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
തൃശൂര്‍ വടക്കാഞ്ചേരി പൂമല സ്വദേശി കാഞ്ഞിരംതടത്തില്‍ ശിവനെയാണ് (40)
എടക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളില്‍ നിന്ന് ഒരു കിലോ, 80 ഗ്രാം
കഞ്ചാവ് പിടിച്ചെടുത്തു. നിലമ്പൂര്‍ സി.ഐ പി. അബ്‌ദുല്‍ ബഷീറിന് ലഭിച്ച
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂത്തേടം ചെമ്മംതിട്ട
നെല്ലിപൊയിലില്‍വെച്ച് ഇന്നലെ രാവിലെ പത്തരയോടെയാണ് ഇയാള്‍ പിടിയിലായത്.
വയനാട് തോല്‍പ്പെട്ടി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ്
എത്തിക്കുന്ന ഇയാള്‍ നിലമ്പൂര്‍ മേഖലയിലെ ചെറുകിട ഏജന്റുമാര്‍ക്ക്
വില്‍ക്കുകയാണ് പതിവ്. ഇയാളുടെ സുഹൃത്ത് മമ്പാട് എം.ഇ.എസ്. കോളജ്
റോഡില്‍ യതീംഖാനക്ക് സമീപം താമസക്കാരനായ വടക്കാങ്ങര അസ്‌ക്കറിനെ ഒരു കിലോ
നൂറ് ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പാലേമാട് വെച്ച് പൊലീസ് അറസ്റ്റ്
ചെയ്‌തിരുന്നു. കരുളായി, എടക്കര, മമ്പാട്, നിലമ്പൂര്‍, പൂക്കോട്ടുംപാടം,
അരീക്കോട് പ്രദേശങ്ങളിലെ സബ് ഏജന്റുമാര്‍ക്ക് ഇയാളാണ് കഞ്ചാവ്
എത്തിക്കുന്നത്. 2002ല്‍ കഞ്ചാവ് കേസില്‍ പിടിയിലായ ശിവനെ തൃശൂര്‍ കോടതി
നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീല്‍ ജാമ്യം നേടിയ ശിവന്‍ വീും
കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. എടക്കര എസ്.ഐ പി.
ജ്യോതീന്ദ്രകുമാര്‍, സി.പി.ഒമാരായ എം. അസൈനാര്‍, ഗിരീഷ് കുമാര്‍,
സി.പി.ഒമാരായ രാജേഷ് കുമാര്‍, മനോജ്, വിനോദ്, ജാബിര്‍, സുനില്‍
എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

.jpg)






