തിരുവനന്തപുരം: വിജിലന്‍സ് കൂട്ടിലടച്ച
തത്തയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറി ടി.ഒ. സൂരജിനെതിരെയുള്ള വിജിലന്‍സ് നടപടിയെക്കുറിച്ചുള്ള
ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സൂരജിനെതിരെയുള്ള
നടപടിയില്‍ രാഷ്‌ട്രീയമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.
ഇബ്രാഹിം കുഞ്ഞ് മികച്ച മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.








