Home » » ലഹരിക്കായി വിദ്യാര്‍ത്ഥികളില്‍ പശ ഉപയോഗം വ്യാപകം.

ലഹരിക്കായി വിദ്യാര്‍ത്ഥികളില്‍ പശ ഉപയോഗം വ്യാപകം.

Written By Unknown on Tuesday, 4 November 2014 | 16:54


മലപ്പുറം : ടയറിന്റെ പഞ്ചറടക്കാനും മറ്റും ഉപയോഗിക്കുന്ന ഫെവി ബോണ്ട്‌ എന്ന ഉല്‌പന്നം വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. അരീക്കോട്‌ വ്യത്യസ്‌ത സംഭവങ്ങളിലായി നാട്ടുകാരും പോലിസുമാണ്‌ ഇത്‌ കണ്ടെത്തിയത്‌. അരീക്കോട്‌ ഒരു വിദ്യാര്‍ത്ഥിയെ ലഹരി ബാധിച്ച നിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന്‌ വീട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയെ പോലിസ്‌ ചോദ്യം ചെയ്‌തതിനെതുടര്‍ന്നാണ്‌ ഫെവി ബോണ്ടിന്റെ ട്യൂബിന്റെ ലബരി രഹസ്യം കണ്ടെത്തിയത്‌. ലഹരി ഉപയോഗിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ വിദ്യാലയത്തില്‍നിന്നും പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ത്ഥി പുറത്ത്‌ അലഞ്ഞുതിരിയുന്നതിനിടെ പോലിസ്‌ പിടിയിലായി.
 
കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ രക്ഷിതാവിനോടൊപ്പമയച്ചു. പുഴയോരത്ത്‌ കണ്ട ഒരു കൂട്ടം വിദ്യാര്‍ത്ഥികളില്‍നിന്നും നാട്ടുകാര്‍ ഇതേ ഉല്‌പന്നം മുമ്പ്‌ പിടികൂടിയിരുന്നു. ഈ ഉല്‌പന്നം വില്‍ക്കുന്ന കടകളില്‍ നിന്നു ചിലര്‍ ഇതു പതിവായി വാങ്ങുന്നുണ്ടെന്ന്‌ കട ഉടമകള്‍ പറയുന്നു.
ചില വിദ്യാലയങ്ങള്‍ക്ക്‌ സമീപം കൂടിയ അളവില്‍ വില്‍ക്കുന്നതും പതിവാണെന്ന്‌ പറയുന്നു. പോലിസിന്റെ പരിശോധനയില്‍ ഇത്തരം ഉല്‌പന്നം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.