തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നാലുമന്ത്രിമാര്‍ക്കു കൂടി പങ്കുണ്ടെന്നു ബിജു രമേശ്. സമഗ്രമായ അന്വേഷണമുണ്ടായാല്‍ നാലു മന്ത്രിമാര്‍ കൂടി കുടുങ്ങും. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയാലും മന്ത്രി കെ.എം. മാണിക്കെതിരായ മൊഴിയില്‍നിന്നു മാറില്ലെന്നും ബിജു രമേശ് പറഞ്ഞു.
ലൈസന്‍സ് പുതുക്കി നല്‍കാന്‍ പണം ആവശ്യപ്പെട്ടതനുസരിച്ചാണു മന്ത്രിക്കു തുക നല്‍കിയത്. അസോസിയേഷന്റെ മിനിട്‌സില്‍ ഉള്ള ഇക്കാര്യങ്ങള്‍ വിജിലന്‍സ് അറിയിച്ചതിനാലാണ് കെ.എം. മാണിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കേസെടുത്തിരുന്നില്ലെങ്കില്‍ എല്ലാവരും കുടുങ്ങുമായിരുന്നെന്നും ബിജു രമേശ് പറഞ്ഞു. എത്ര സമ്മര്‍ദമുണ്ടായാലും കേസില്‍നിന്നു പിന്നോട്ടു പോകില്ല. മാനനഷ്‌ടത്തിനു വക്കീല്‍ നോട്ടീസ് അയച്ച മന്ത്രി കെ.എം. മാണിയെ തനിക്കെതിരേ കേസുകൊടുക്കാന്‍ ബിജു രമേശ് വെല്ലുവിളിച്ചു. കൈക്കൂലി നല്‍കിയവരും കേസില്‍ പ്രതിയാകുമെന്നു പറഞ്ഞു മൊഴി നല്‍കാനുള്ളവരെ ഭീഷണിപ്പെടുത്തുകയാണു വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍. വിജിലന്‍സ് ഭീഷണിപ്പെടുത്തിയില്ലെങ്കില്‍ മറ്റുള്ളവരും മൊഴിനല്‍കും.
ശബ്‌ദരേഖ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിനു നല്‍കുമെന്നും ബിജു രമേശ് വ്യക്‌തമാക്കി. ഇന്നലെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി: ആര്‍. സുകേശനു മുന്നില്‍ ഹാജരായ ബിജു രമേശ് ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു.