Home » » ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു.

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു.

Written By Unknown on Saturday, 29 November 2014 | 10:14

കോട്ടയം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നിനു നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു . വൈകുന്നേരം ആറിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു .
ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ കേരളത്തിന്റെ വ്യാപാര-സാമ്പത്തിക-ടൂറിസം മേഖലകളില്‍ വലിയ സ്വാധീനമാണു ചെലത്തുന്നത്‌. കേരളത്തിലെ ഉത്‌പന്നങ്ങള്‍ കേരളത്തിനകത്തും പുറത്തും വില്‌പന നടത്താന്‍ സാധിക്കുന്നുവെന്നതാണു ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഉമ്മന്‍ ചാണ്‌ടി പറഞ്ഞു. കഴിഞ്ഞ ഏഴു തവണയും ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വന്‍വിജയമായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയ പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ്‌ കോളജിലെ വിദ്യാര്‍ഥി ബ്ലെസി കുര്യനു മുഖ്യമന്ത്രി ഉപഹാരം നല്‍കി. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മല ജിമ്മി, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഫില്‍സണ്‍ മാത്യൂസ്‌, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍, ജികെഎസ്‌എഫ്‌ ഡയറക്‌ടര്‍ കെ.എം. മുഹമ്മദ്‌, കൈരളി ചെയര്‍മാന്‍ എം.സി. കമറുദ്ദീന്‍, മിസ്റ്റര്‍ ലൈറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ അബ്‌ദുള്‍ ഗഫൂര്‍, മലബാര്‍ ഗോള്‍ഡ്‌ ചെയര്‍മാന്‍ എം.പി. അഹമ്മദ്‌, കോട്ടയം എഡിഎം ടി.വി. സുഭാഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും അര ങ്ങേറി. 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.