Home » » കെഎം മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ യുഡിഎഫ് തീരുമാനം.

കെഎം മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ യുഡിഎഫ് തീരുമാനം.

Written By Unknown on Saturday, 22 November 2014 | 16:17

കൊച്ചി: കെഎം മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ യുഡിഎഫ് യോഗം തീരുമാനം. ബാര്‍ ഉടമകള്‍ സര്‍ക്കാരിനോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു എന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്ന് തെളിഞ്ഞതായും യുഡിഎഫ് വിലയിരുത്തി.
മദ്യ വിഷയത്തില്‍ ഇതുവരെ കൊക്കൊണ്ട തീരുമാനങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും പി പി തങ്കച്ചന്‍ യുഡിഎഫ് യോഗ ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. അഴിമതിക്ക് എതിരായ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനും യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചു.
ടി ഒ സൂരജിന് എതിരായ വിജിലന്‍സ് അന്വേഷണത്തില്‍ മുസ്ലീം ലീഗിന് ഒരാക്ഷേപവും ഇല്ലെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് സംബന്ധിച്ച് തീരുമാനം ഹൈക്കോടതി വിധിക്ക് ശേഷമേ ഉണ്ടാകു എന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.