Home » » തൊഗാഡിയയ്ക്ക് എതിരായ കേസ് പിന്‍വലിച്ചത് തന്റെ അറിവോടെ ആണെന്ന് ഉമ്മന്‍ചാണ്ടി.

തൊഗാഡിയയ്ക്ക് എതിരായ കേസ് പിന്‍വലിച്ചത് തന്റെ അറിവോടെ ആണെന്ന് ഉമ്മന്‍ചാണ്ടി.

Written By Unknown on Saturday, 22 November 2014 | 16:14

വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് എതിരായ കേസ് പിന്‍വലിച്ചത് തന്റെ അറിവോടെ ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2003ലെ മാറാട് കലാപത്തിലെ സമാധാന ഉടമ്പടി പ്രകാരമാണ് കേസ് പിന്‍വലിച്ചത്. ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമ-ആഭ്യന്തര വകുപ്പുകളെ അറിയിച്ചാണ് ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇപ്പോള്‍ ഈ വിഷയം വിവാദമാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
2003 ല്‍ കോഴിക്കോട് വിദ്വേഷ പ്രസംഗം നടത്തിയതിന് എതിരെ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആണ് പിന്‍വലിച്ചത്. കേസിലെ പ്രതി കൂടിയായ കുമ്മനം രാജശേഖരന്റെ അപേക്ഷയിലാണ് നടപടി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.