കോഴിക്കോട്: വിശ്വഹിന്ദു പരിഷത് അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയെക്കെതിരായ കേസ് പിന്‍വലിക്കാന്‍ കാരണമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് ആരോപണം. 2003 ഒക്‌ടോബറില്‍ നടന്ന സമാധാന യോഗത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളോ ധാരണയോ ഉണ്ടായിട്ടില്ലെന്നതിന് തെളിവുകളേറെ.
രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് അകന്നുകഴിഞ്ഞ രണ്ട് സമുദായങ്ങളെ ഒന്നിച്ചുകൊണ്ടുവരാനായി ഗാന്ധിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയും വിധം ഒരു ചര്‍ച്ചയും ധാരണയുമുണ്ടായിട്ടില്ലെന്ന് കൂടിയാലോചനകള്‍ക്ക് മുന്‍കൈയെടുത്ത തായാട്ട് ബാലന്‍ അറിയിച്ചു. സംഭവത്തെകുറിച്ച അന്വേഷണം സി ബി ഐക്ക് വിടണമോ വേണ്ടയോ എന്നത് മാത്രമായിരുന്നു ചര്‍ച്ചാവിഷയം.
അന്വേഷണം സി ബി ഐക്ക് വിടുന്നകാര്യം സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാമെന്ന മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഉറപ്പ് മാത്രമാണ് അന്നുണ്ടായ ഏക ധാരണ. മറ്റേതെങ്കിലും കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സമാധാനയോഗത്തിന്റെ വിഷയമേ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2003 മെയ് രണ്ടിന്റെ മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ജൂലൈയില്‍ കോഴിക്കോടെത്തിയ ഡോ. പ്രവീണ്‍ തൊഗാഡിയ മുതലക്കുളത്ത് വിശ്വഹിന്ദു പരിഷത് യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരമര്‍ശങ്ങള്‍ നടത്തിയത്. കസബ പോലീസ് കേസെടുത്തെങ്കിലും അന്വേഷണങ്ങളും കുറ്റപത്ര സമര്‍പ്പണവും ഏറെ വൈകി. കൂട്ടുപ്രതി ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ 2013ലെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ കേസ് പിന്‍വലിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം താന്‍മുന്‍കൈയെടുത്താണ് കേസ് പിന്‍വലിച്ചെതെന്ന് സമ്മതിക്കവെ 2003 ഒക്‌ടോബറില്‍ നടന്ന സമാധാനയോഗത്തില്‍ കേസ് പിന്‍വലിക്കാന്‍ പൊതുധാരണയുണ്ടെന്ന ന്യയീകരണവും അദ്ദേഹം നിരത്തി. എന്നാല്‍ ആ സമാധാനയോഗത്തില്‍ അത്തരമൊരു ചര്ച്ചുയും ധാരണയും ഉണ്ടായിട്ടേയില്ലെന്ന് അന്ന് അക്കാര്യങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാമറിയാം. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് മാറാട്ടെ ഹിന്ദു മുസ്ലിം സമുദായങ്ങളില്‍പെട്ടവര്‍ ഒന്നിച്ചിരിക്കാന്‍ കഴിയാത്ത വിധം അത്രയേറെ മാനസികമായി അകന്നാണ് കഴിഞ്ഞിരുന്നത്. സമാധാനാന്തരീക്ഷം. ഉണ്ടാക്കാനുള്ള ഭരണാധികാരികളുടെയോ സര്‍വ്വകക്ഷികളുടെയോ ശ്രമങ്ങളല്ലാം പരാജയപ്പെടുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും മാറാട് നിന്നും പലായനം ചെയ്ത മുസ്ലിം കുടുംബങ്ങള്‍ തിരിച്ച് മാറാട്ടേക്ക് വരുന്നതിനെ ഹിന്ദു വിഭാഗം സംഘടിതമായി തടഞ്ഞു. സമാധാനാന്തരീക്ഷത്തിന് വേണ്ടി ശ്രമിച്ചുവന്ന ഗാന്ധിയന്‍ തായാട്ട് ബാലന്‍ മു ന്‍കൈയെടുത്താണ് മുഖ്യമന്ത്രി എ കെ ആന്റണി കോഴിക്കോട് സന്ദര്‍ശനത്തിനെത്തിയ ഒക്‌ടോബര്‍ രണ്ടിന് ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളെ ഗസ്റ്റ്ഹൗസില്‍ ഒരുമേശക്ക് ചുറ്റുമിരിത്തിയത്. ഈ ചര്‍ച്ചയില്‍ ഹിന്ദുവിഭാഗം ഉന്നയിച്ച ഒരേയൊരു ഉപാധി സംഭവത്തെകുറിച്ച അന്വേഷണം സി ബി ഐക്ക് വിടണം എന്നതായിരുന്നു. മുസ്ലിം ലീഗും ഭരണപക്ഷവും അതിനെതിരായിരുന്നെങ്കിലും ചര്‍ച്ചക്കൊടുവില്‍ സി ബി ഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കപ്പെട്ടു. ഈ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത് ഗാന്ധിയന്‍ സംഘടനാ സംസ്ഥാന നേതാവ് എസ് ഗോപിനാഥന്‍ നയരായിരുന്നു. അന്നത്തെ യോഗമിനുട്‌സില്‍ രേഖപ്പെടുത്തിയ ഏക കാര്യം ഇത്രമാത്രം: ‘മാറാട് സംഭവത്തിന് പിന്നിലെ ഗൂഢാലോചന, അന്തര്‍സംസ്ഥാന ബന്ധം, തീവ്രവാദി ബന്ധം എന്നിവയെപറ്റി അന്വേഷിക്കണമെന്ന് ഗാന്ധിപീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോപിനാഥന്‍ നായരുടെ സാന്നിദ്ധ്യത്തില്‍ ഒക്‌ടോബര്‍ രണ്ടിന് കോഴിക്കോട് ചേര്‍ന്ന ഹിന്ദു-മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി.
ഇത് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇത് മന്തിസഭായോഗത്തിന്റെ പരിഗണനക്ക്‌വച്ച് നിയമവശം നോക്കി അനന്തര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഇതിന്റെ തുടര്‍ കാര്യങ്ങള്‍ക്കായി ഒക്‌ടോബര്‍ ഏഴിന് ഗോപിനാഥന്‍ നായര്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് കണ്ട് സംസാരിക്കണമെന്ന് മാത്രമാണ് അന്നുണ്ടായ മറ്റൊരു ധാരണ.
ഒക്‌ടോബര്‍ 7ന് ഗോപിനാഥന്‍ നയരുടെ കൂടിക്കാഴ്ച നടന്നെങ്കിലും മുസ്ലിംലീഗിന്റെ ശക്തമായ എതിര്‍പ്പ് കാരണം മുഖ്യമന്ത്രിയുടെ വാഗ്ദാനം നിറവേറ്റാന്‍ കഴിയില്ലെന്ന സ്ഥിതിയാണ് അന്നുണ്ടായത്. ഇതിനിടയില്‍ തൊഗാഡിയകേസ് പിന്‍വലിക്കാന്‍ ധാരണയുണ്ടായിരുന്നു എന്ന് അന്ന് ആന്റണി മന്ത്രിസഭയില്‍ പോലും അംഗമല്ലാതിരുന്ന ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ പറയാന്‍ കഴിയും. ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചത് ഒരു പക്ഷേ 2002 ജനുവരി 3,4 ദിവസങ്ങളില്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് നടന്ന സര്‍വ്വകക്ഷി സമാധാനയോഗ തീരുമാനമായിരിക്കാം. അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട നിസ്സാരകേസ്സുകള്‍ തീര്‍പ്പാക്കാന്‍ ധാരണയുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അത് വരാനിരിക്കുന്ന കലാപങ്ങളിലെ കേസുകള്‍ക്കും ബാധകമാകുന്നതെങ്ങനെ.
പിന്നീട് ഒരുവര്‍ഷം കഴിഞ്ഞുണ്ടായ രണ്ടാം മാറാട്കലാപത്തിനും ഇത് ബാധകമാണെന്ന് പറയുന്നത് നിയമാനുസരണം പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. മാത്രമല്ല രണ്ടാം മാറാട് കലാപം 8 ഹിന്ദുക്കളെ കൂട്ടക്കൊലചെയ്ത ഏകപക്ഷീയമായ ഒരു നടപടിയായിരുന്നു. അതുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റതോ മറ്റോ ഉള്ള നിസ്സാരകേസ്സുകളൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. രണ്ടുമാസം കഴിഞ്ഞാണ് തൊഗാഡിയ കോഴിക്കട്ടെത്തി വര്‍ഗീയപ്രസംഗം നടത്തുന്നത്. മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ഏത് കേസും അദ്ദേഹത്തിന് പിന്‍വലിക്കാം. അതിനെ ന്യായീകരിക്കാന്‍ വേണ്ടി നടക്കാത്ത യോഗത്തിന്റെ ഇല്ലാത്ത ധാരണയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ലല്ലോ.