കണ്ണൂര്‍: അമ്പാടി മുക്കില്‍ നിന്ന് ബിജിപി വിട്ട് സിപിഎമ്മിലേക്ക് പോയവര്‍ ബിജെപിയിലേക്ക് മടങ്ങുന്നു. 15 ഓളം പ്രവര്‍ത്തകര്‍ മടങ്ങിയെത്തുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. മാതൃ സംഘടനയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഇന്ന് വൈകിട്ട് അമ്പാടി മുക്കില്‍ സ്വീകരണം നല്‍കുന്നുണ്ട്. ബിജെപി നേതാവ് എം.ടി രമേശ് അടക്കമുള്ളവര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. സിപിഎം തങ്ങളെ ദുരുപയോഗിക്കുന്നുവെന്നും സിപിഎം നയങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നുമാണ് തിരിച്ചെന്നുന്നവര്‍ പറയുന്നത്.








