തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന
കേസിലുള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ
അനുകൂലിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് -ബി നേതാവുമായ കെ.ബി
ഗണേഷ് കുമാര്‍ രംഗത്ത്. മാന്യന്‍മാരുടെ മുഖം മൂടി അഴിയുമെന്ന് സൂരജ്
പറയുന്നത് ശരിയാണെന്നാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്. രണ്‌ട് വ്യക്തികളുടെ
പേരുകള്‍ താന്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.








