കെസി വേണുഗോപാലിനെതിരെ ആരോപണവുമായി സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ രംഗത്ത്. കെ സി വേണുഗോപാലും മറ്റ് ചില പകല്‍മാന്യന്മാരും കൂടി ചേര്‍ന്നാണ് തന്റെ ജീവിതം തകര്‍ത്തതെന്നും, കെസി വേണുഗോപാലിന്റെ കളിപ്പാവയാണ് സരിത എസ് നായരെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. സരിതയ്ക്ക് കെസി വേണുഗോപാല്‍ പണം നല്‍കിയിട്ടുണ്ട്. പണം നല്‍കി സരിതയെ എന്തിനും തയ്യാറാക്കി നിറുത്തിയിരിക്കുകയാണെന്നും ബിജുവിനുവേണ്ടി അഭിഭാഷകന്‍ എന്‍കെ സാനു മാധ്യമങ്ങളോട് പറഞ്ഞു. കെസി വേണുഗോപാലിന് സരിതയുമായി എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്‌മാന്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് ബിജു രാധാകൃഷ്‌ണനും മാധ്യമങ്ങളോട് ഇപ്രകാരം പ്രതികരിച്ചിരിക്കുന്നത്.








