തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ കെസി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തു. വ്യക്തിവിദ്വേഷം വെച്ച് ഷാനിമോള്‍ പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ സുധാകരനെതിരായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനോട് വിശദീകരണം ചോദിക്കാനും കെപിസിസി നിര്‍വാഹകസമിതി തീരുമാനിച്ചു. പി രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് വിഎം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അനാവശ്യവും അപ്രസക്തവുമായ വിവാദങ്ങള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം ഇടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.







