Home » » ആ ഫോണ്‍ കിര്‍മാണിയുടെതല്ല: ഷംസീറിനെ പ്രതിയാക്കാന്‍ അജീഷിനെ മനോജാക്കി ആര്‍എംപി

ആ ഫോണ്‍ കിര്‍മാണിയുടെതല്ല: ഷംസീറിനെ പ്രതിയാക്കാന്‍ അജീഷിനെ മനോജാക്കി ആര്‍എംപി

Written By Unknown on Sunday, 6 April 2014 | 09:33


കോഴിക്കോട്‌: ഷംസീറിനെ പ്രതിയാക്കാന്‍ ആര്‍എംപി അജീഷിനെ മനോജാക്കിയെന്ന്‌ സപിഎം. തെളവായി ബിഎസ്‌എന്‍എല്ലിന്റെ രേഖയും. ടിപി. ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ്‌ അദ്ദേഹം ഉപയോഗിക്കുന്ന 9847562679 എന്ന നമ്പറില്‍ നിന്ന്‌ 2012 ഏപ്രില്‍ 21നും ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു തലേന്നും (2012 മെയ്‌ 3) വടകരയിലെ സിപിഎം സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിനെ ഫോണ്‍ ചെയ്‌തെന്നും ഇത്‌ ഷംസീറിനു ടിപി വധഗൂഡാലോചനയിലുള്ള പങ്കാണ്‌ വ്യക്തമാക്കുന്നതെന്നും ആര്‍എംപി നേതാവും ടിപിയുടെ വിധവയുമായ കെ.കെ. രമ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഷംസീറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ രമ ഇ-മെയിലായി ആഭ്യന്തര മന്ത്രിക്ക്‌ പരാതി നല്‍കിയതായും അറിയിച്ചിട്ടുണ്ട്‌.

എന്നാല്‍, കിര്‍മാണി മനോജിന്റെതെന്ന്‌ രമ ആരോപിച്ച നമ്പര്‍ ഇയാളുടെതല്ലെന്നാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌. പന്തക്കല്‍ സ്വദേശി അജീഷിന്റെതാണ്‌ ഈ നമ്പറെന്നാണു വ്യക്തമായിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച ബിഎസ്‌എന്‍എല്‍ നോഡല്‍ ഓഫീസറുടെ രേഖയും പുറത്തു വന്നു. കെ.കെ. രമ കഴിഞ്ഞ ദിവസം പുറത്തു വിട്ട ടെലഫോണ്‍ രേഖ ചന്ദ്രശേഖരന്‍ വധക്കേസ്‌ വിചാരണ വേളയില്‍ കോടതിയില്‍ തെളിവായി എത്തിയതാണ്‌. ഇതടക്കം പരിശോധിച്ചാണ്‌ ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്‌.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായിരുന്നത്‌ വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിയാണ്‌. കേസിന്റെ ഒരുഘട്ടത്തിലും ആര്‍എംപിയും രമയും ഷംസീറിനെ കുറ്റപ്പെടുത്തിയിരുന്നില്ല. കേസില്‍ കോടതിവിധി വന്നശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആ സമയത്തും ഇത്തരം ആക്ഷേപമുണ്ടായില്ല. പിന്നീട്‌ തിരഞ്ഞെടുപ്പു വേളയില്‍ ഈ ആരോപണം ഉന്നയിച്ചതിനു പിന്നിലെ താല്‍പര്യമാണു ചര്‍ച്ചയാവുന്നത്‌. പ്രസ്‌തുത ഫോണ്‍ നമ്പര്‍ കിര്‍മാണി മനോജിന്റെതല്ലെന്നു ടെലകോം അധികൃകതര്‍ വ്യക്തമാക്കിയതോടെ രമക്കെതിരെ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌ ഷംസീര്‍ നിയമ വിദഗ്‌ദ്ധരുമായി ചര്‍ച്ച നടത്തിയതായാണ്‌ അറിയുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.