Home » » അമല്‍നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായതായി .

അമല്‍നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായതായി .

Written By Unknown on Saturday, 4 April 2015 | 06:39

കൊച്ചി; സംവിധായകന്‍ അമല്‍നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായതായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ അമല്‍നീരദിന്റെ കൊച്ചിയിലെ വീട്ടില്‍ സൗത്ത്‌ റജിസ്‌ട്രാര്‍ എത്തി വിവാഹനടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അമല്‍ നീരദിന്റെ മാതാപിതാക്കള്‍ ജ്യോതിര്‍മയിയുടെ മാതാവ് സംവിധായകന്‍ അന്‍വര്‍ റഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലയാളത്തില്‍ തിളങ്ങിയ നായികമാരില്‍ ഒരാളായ ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ്‌ ഇത്‌. നേരത്തേ ബാല്യകാല സുഹൃത്തായിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നെങ്കിലൂം സിനിമയില്‍ സജീവമായതിന്‌ പിന്നാലെ വിവാഹമോചനം നേടിയിരുന്നു. പിന്നീട്‌ ഐറ്റം നമ്പറുമായി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവസരം കുറഞ്ഞതോടെ സജീവ സിനിമാജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.