ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നെ തല്ലിയ ഓട്ടോഡ്രവറെ വീട്ടിലെത്തി കണ്ട ശേഷം ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ മാപ്പു നൽകി. ഇന്നലെ വടക്കൻ ഡൽഹിയിലെ സുൽത്താൻപുരിയിൽ പ്രചരണത്തിനിടെ തന്നെ തല്ലിയ ഓട്ടോ ഡ്രൈവറും അമൻവിഹാർ സ്വദേശിയുമായ ലാലിയുടെ വീട്ടിലാണ് കേജ്‌രിവാൾ എത്തിയത്.
ചെന്നപാടെ ലാലിയുടെ വീട്ടിലേക്ക് കയറിയ കേജ്‌രിവാൾ അയാളെ ആശ്വസിപ്പിച്ചു. തന്നെ തല്ലിയതിൽ വിഷമം ഇല്ലെന്ന് കേജ്‌രിവാൾ പറഞ്ഞു. തല്ലിയതിന് തന്നോട് പൊറുക്കണമെന്ന് ലാലി പറഞ്ഞപ്പോൾ തെറ്റിനു മാപ്പു നൽകുന്നതായി കേജ്‌രിവാൾ മറുപടി നൽകി. ഡൽഹിയിൽ ഭൂരിഭാഗം വാഹനങ്ങളും ഉപയോഗിക്കുന്ന ഇന്ധനമായ സി.എൻ.ജിയുടെ വില കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് താൻ കേജ്‌രിവാളിനെ തല്ലിയതെന്ന് ലാലി പറഞ്ഞു. എന്നാൽ അത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് കേജ്‌രിവാൾ ലാലിയെ ആശ്വസിപ്പിച്ചു.
തന്നെ ആര് ആക്രമിച്ചാലും തിരിച്ച് പ്രതികരിക്കാനില്ല. പ്രത്യാക്രമണം നടത്തിയാൽ മറ്റുള്ളവരും ആം ആദ്മിയും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാതാവും. തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കരുതെന്ന് അനുയായികള്‍ക്ക് നിർദ്ദേശം നൽകിയതായും കേജ്‌രിവാൾ പറഞ്ഞു.