Home » » ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം.

ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം.

Written By Unknown on Friday, 1 May 2015 | 11:28

കണ്ണൂര്‍: കണ്ണൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. ഒഡീഷ സ്വദേശിയാണ്‌ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്‌. പതിനായിരം രൂപയ്‌ക്കാണ്‌ പിതാവ്‌ രാജേഷ്‌ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്‌. മദ്യപിക്കുന്നതിന്‌ പണം കണ്ടെത്തുന്നതിന്‌ വേണ്ടിയാണ്‌ ഇയാള്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്‌.
കുട്ടിയെ കൊണ്ടു പോകാന്‍ ആളുകള്‍ എത്തിയപ്പോള്‍ അമ്മ മാമി ബഹളം വച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. രാജേഷിനും മാമിക്കും ഏഴ്‌ കുട്ടികള്‍ കൂടി ഉണ്ട്‌. ഇവര്‍ കഴിഞ്ഞ ഏഴ്‌ വര്‍ഷമായി കണ്ണൂരിലാണ്‌ താമസിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.