ന്യൂഡൽഹി: ഇന്ധന വില എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുടെയും വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വർദ്ധിപ്പിച്ച നിരക്ക് വ്യാഴാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് ഇന്ധനവില വർദ്ധിപ്പിക്കാൻ കാരണം. വ്യാഴാഴ്ച വൈകിട്ട് ചേർന്ന എണ്ണക്കമ്പനികളുടെ യോഗമാണ് വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ഏപ്രിൽ മാസത്തിൽ രണ്ട് തവണ പെട്രോൾ-ഡീസൽ വില കുറച്ചിരുന്നു. ഏപ്രിൽ 1ന് പെട്രോളിന് 49 പൈസയും ഡീസലിന് 1.21 രൂപയും കുറയുകയുണ്ടായി. അതേസമയം, പാചകവാതക വില അന്ന് 11 രൂപ വർദ്ധിപ്പിച്ചിരുന്നു. ഏപ്രിൽ 15ന് പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയമാണ് വിലകുറഞ്ഞത്.