Home » , » ബി.എസ്‌.എന്‍.എല്‍. സൗജന്യകോള്‍ പദ്ധതി ഇന്ന്‌ രാത്രി മുതല്‍.

ബി.എസ്‌.എന്‍.എല്‍. സൗജന്യകോള്‍ പദ്ധതി ഇന്ന്‌ രാത്രി മുതല്‍.

Written By Unknown on Thursday, 30 April 2015 | 23:12

കോഴിക്കോട്: ബി.എസ്‌.എന്‍.എല്‍. പ്രഖ്യാപിച്ച സൗജന്യകോള്‍ പദ്ധതിക്ക്‌ ഇന്ന്‌ രാത്രി മുതല്‍ തുടക്കമാകും. രാത്രി ഒമ്പതുമുതല്‍ പിറ്റേ ദിവസം രാവിലെ ഏഴുവരെ രാജ്യത്തെവിടെയും സൗജന്യമായി വിളിക്കാം.പുതുതായി ലാന്‍ഡ്‌ ലൈന്‍, ബ്രോഡ്‌ബാന്‍ഡ്‌, കോംബോ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സൗജന്യം ലഭിക്കും.
മൊബൈല്‍ഫോണുകള്‍ വന്നതോടെ ആള്‍ക്കാര്‍ ഉപേക്ഷിച്ച ലാന്‍ഡ്‌ലൈനെ ഉപയോഗത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ നടപടി. രണ്ടരലക്ഷത്തിലേറെ ലാന്‍ഡ്‌ ലൈന്‍ ഫോണുകള്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ഉപഭോക്‌താക്കള്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ്‌ പുതിയ ആനുകൂല്യം.
ഗ്രാമീണമേഖലയില്‍ 545 രൂപയുടെയും നഗരമേഖലയില്‍ 645 രൂപയുടെയും പ്ലാന്‍ എടുത്താല്‍ ബി.എസ്‌.എന്‍.എല്ലില്‍നിന്ന്‌ ബി.എസ്‌.എന്‍.എല്ലിലേക്ക്‌ (ലാന്‍ഡ്‌ ലൈന്‍) ദിവസം മുഴുവന്‍ സൗജന്യമായി പരിധിയില്ലാതെ വിളിക്കാനും പറ്റും. ഗ്രാമീണമേഖലയില്‍ 120 രൂപയുള്ള മാസവാടക 140 ആക്കിയും നഗരത്തില്‍ 195 എന്നത്‌ 220 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്‌. അതേസമയം ഈ തുകയ്‌ക്കു കണക്കായ ഫ്രീ കോളുകള്‍ പകല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.