Home » » 5000 മീറ്ററില്‍ വെള്ളിനേടി പി.യു. ചിത്ര കേരളത്തിന്‌ ആദ്യ നേട്ടം സമ്മാനിച്ചു.

5000 മീറ്ററില്‍ വെള്ളിനേടി പി.യു. ചിത്ര കേരളത്തിന്‌ ആദ്യ നേട്ടം സമ്മാനിച്ചു.

Written By Unknown on Thursday, 30 April 2015 | 23:08

മംഗളൂരു : ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം മെഡല്‍വേട്ട തുടങ്ങി. 5000 മീറ്ററില്‍ വെള്ളിനേടി പി.യു. ചിത്രയാണ്‌ കേരളത്തിന്‌ ആദ്യ നേട്ടം സമ്മാനിച്ചത്‌. സ്വര്‍ണം നേടിയ തമിഴ്‌നാടിന്റെ എല്‍. സൂര്യയ്‌ക്ക് പിന്നില്‍ 16.56 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ ചിത്ര വെള്ളി നേടിയത്‌. കരിയറിലെ ഏറ്റവും മികച്ച സമയമാണ്‌ ചിത്ര കുറിച്ചത്‌. 5000 മീറ്ററില്‍ മല്‍സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു പത്തൊന്‍പതുകാരിയായ ചിത്ര.
മീറ്റിലെ ഗ്‌ളാമര്‍താരങ്ങളിലൊരാളായ ഒളിംപ്യന്‍ ടിന്റു ലൂക്ക നാളെ മത്സരത്തിനായി ഇറങ്ങും. 800 മീറ്ററില്‍ ടിന്റുവിന്‌ കാര്യമായ എതിരാളികളില്ല. 400 മീറ്ററില്‍ എം. ആര്‍. പൂവമ്മയില്‍ നിന്നും ടിന്റുവിന്‌ കടുത്ത മല്‍സരം നേരിടേണ്ടിവരും. ലോക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിനുള്ള യോഗ്യത നേടിയ ടിന്റു ഒളിംപിക്‌സ് യോഗ്യത തേടിയാണ്‌ ഇവിടെയെത്തിയിരിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.