കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറല്ലെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി ഒ സൂരജ്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് സൂരജ് ഇക്കാര്യം അറിയിച്ചത്. ഭൂമി തട്ടിപ്പ് കേസില്‍ സത്യം തെളിയിക്കാന്‍ ടി ഒ സൂരജിനേയും കണയന്നൂര്‍ താലൂക്ക് ഡപ്യൂട്ടി തഹസീല്‍ദാര്‍ കൃഷ്ണകുമാരിയേയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് സിബിഐ ആണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതി ഇരുവരോടും നേരിട്ട് ഹാജരായി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായ അസൗകര്യം കാണിച്ച് കൃഷ്ണകുമാരി അവധിക്ക് അപേക്ഷ നല്‍കി. ഇവര്‍ പിന്നീട് ഹാജരാകും.








