Home » » അഡ്വ.കെ.എം അഷ്‌റഫ്‌ എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അഡ്വ.കെ.എം അഷ്‌റഫ്‌ എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Written By Unknown on Thursday, 30 April 2015 | 08:03

കണ്ണൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (എസ്‌ഡിപിഐ) യുടെ സംസ്ഥാന പ്രസിഡന്റായി അഡ്വ.കെ.എം അഷ്‌റഫ്‌ മഞ്ചേരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുദിവസമായി കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന പ്രതിനിധി സഭയാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. പി.അബ്‌ദുല്‍ ഹമീദ്‌ (കോഴിക്കോട്‌), എം.കെ മനോജ്‌കുമാര്‍ (എറണാകുളം), എ.കെ സലാഹുദ്ദീന്‍ (കൊല്ലം) എന്നിവരാണ്‌ ജനറല്‍ സെക്രട്ടറിമാര്‍, പി.കെ യഹ്‌യ തങ്ങള്‍ (തൃശ്ശൂര്‍), സാംകുട്ടി ജേക്കബ്‌ (പത്തനംതിട്ട), തുളസീധരന്‍ പള്ളിക്കല്‍ (ആലപ്പുഴ) വൈസ്‌ പ്രസിഡന്റുമാര്‍, റോയ്‌ അറയ്‌ക്കല്‍ (എറണാകുളം), പി.കെ. ഉസ്‌മാന്‍ (തൃശ്ശൂര്‍), എ.കെ അബ്‌ദുല്‍ മജീദ്‌ (മലപ്പുറം), കെ.കെ റൈഹാനത്ത്‌ (എറണാകുളം) സെക്രട്ടറിമാര്‍, ജലീല്‍ നീലാമ്പ്ര (മലപ്പുറം) ട്രഷറര്‍ എന്നിവരാണ്‌ മറ്റുഭാരവാഹികള്‍.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി നാസറുദ്ദീന്‍ എളമരം, എ.എസ്‌ സൈനബ, സി.പി അബ്‌ദുല്‍ ലത്തീഫ്‌ (മലപ്പുറം), ജ്യോതിഷ്‌ പെരുമ്പുളിക്കല്‍ (പത്തനംതിട്ട), കെ.കെ ഹുസൈര്‍, എം ഫാറൂഖ്‌ (തൃശ്ശൂര്‍), ഇ.എസ്‌ കാജാ ഹുസൈന്‍ (പാലക്കാട്‌), ഒ.അലിയാര്‍, അജ്‌മല്‍ ഇസ്‌മായില്‍ (എറണാകുളം), പി.ആര്‍ കൃഷ്‌ണന്‍ കുട്ടി (വയനാട്‌), കെ.കെ അബ്‌ദുല്‍ ജബ്ബാര്‍ (കണ്ണൂര്‍), വനജ ഭാരതി (തിരുവനന്തപുരം) വി.എം ഫഹദ്‌, വേണു ചെന്നിത്തല (ആലപ്പുഴ) സി.എ ഹാരിസ്‌, പി.അഹമ്മദ്‌ ശരീഫ്‌, ടി.കെ കുഞ്ഞമ്മദ്‌ ഫൈസി (കോഴിക്കോട്‌) എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിയേറ്റ്‌ അംഗം ഇ. അബൂബക്കര്‍, പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ്‌ ഇല്യാസ്‌ തുമ്പെ എന്നിവര്‍ തിരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.