കോഴിക്കോട്: ഭൂകമ്പം മൂലം കൊടിയദുരന്തം അനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഇന്ന് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ദുരിതാശ്വാസ ഫണ്ട് കലക്ഷനില്‍ നിങ്ങള്‍ ഒരോരുത്തരും പങ്കാളികളാവണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.
ആയിരക്കണക്കിന് ആളുകള്‍ മരണപ്പെടുകയും ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്ത നേപ്പാളിലെ സ്ഥിതി വിവരണാധികമാണ്. കടുത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സപ്പെടുകയും ചെയ്യുന്നു. ഗുരുതരമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നേപ്പാള്‍ ജനതയെ സഹായിക്കേണ്ടത് നമ്മുടെ മാനുഷിക ബാധ്യതയാണെന്നും മുഴുവന്‍ ജനങ്ങളും നേപ്പാള്‍ സഹായഫണ്ടുമായി സഹകരിക്കണമെന്നും അഡ്വ.കെ.എം അഷ്‌റഫ് അഭ്യര്‍ത്ഥിച്ചു.