Home » » എസ്.ഡി.റ്റി.യു സംസ്ഥാന പ്രചരണ 'സമരജാഥ'ക്ക് കാസര്‍ഗോഡ് നിന്നും തുടക്കം കുറിച്ചു.

എസ്.ഡി.റ്റി.യു സംസ്ഥാന പ്രചരണ 'സമരജാഥ'ക്ക് കാസര്‍ഗോഡ് നിന്നും തുടക്കം കുറിച്ചു.

Written By Unknown on Thursday, 30 April 2015 | 07:45

കാസര്‍ഗോഡ്: വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.
 
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊ
ണ്ട് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരജാഥക്ക് ആവേകരമായ തുടക്കം കുറിച്ച് മഞ്ചേശ്വരം ഹോസംങ്കടിയില്‍ ജാഥ ക്യാപ്റ്റന്‍ എ.വാസുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
സ്വാതന്ത്ര്യസമര സേനാനി നാരായണപിള്ള, ചാലിയാര്‍ സമരനായകന്‍ മോയിന്‍ബാപ്പു, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കുഞ്ഞിക്കോയ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. എസ്ഡിറ്റിയു സംസ്ഥാനാ ജനറല്‍ സെക്രട്ടറി അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ നൗഷാദ് മംഗലശ്ശേരി, അഡ്വ.എ.എ റഹീം, ട്രഷറര്‍ കമ്മന  ഇസ്മായില്‍, എന്‍.യു അബ്ദുല്‍ സലാം (എസ്ഡിപിഐ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്), സാലിഹ് വാളാഞ്ചേരി, സലീം കാരാടി, ഇഖ്ബാല്‍ മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. 

 



Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.