ബംഗളൂരു: ഏഴുവര്‍ഷത്തെ നീതി നടപടികള്‍ക്കൊടുവില്‍ നാലുമലയാളികള്‍ ഉള്‍പ്പെട്ട ഹുബ്ളി ഗൂഢാലോചനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ഹുബ്ളി സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ 17 പ്രതികളില്‍ നാലുപേര്‍ മലയാളികളാണ്.
കേസില്‍ മലയാളികളായ ഈരാട്ടുപേട്ട സ്വദേശി ശിബിലി എട്ടാം പ്രതിയും സഹോദരന്‍ ശാദുലി 10 ാം പ്രതിയും മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി ഒമ്പതാം പ്രതിയും ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ് വി 13ാം പ്രതിയുമായിരുന്നു. 2008 ല്‍ അറസ്റ്റിലായ ഇവര്‍ ഏഴുവര്‍ഷമായി കേരളം, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിചാരണ തടവുകാരായിരുന്നു. യു.എ.പി.എ പ്രകാരമായിരുന്നു അറസ്റ്റ് എന്നതിനാല്‍ പ്രതിപട്ടികയില്‍ ഉള്ളവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.
സിമിയുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തു, മര്‍മപ്രധാന സ്ഥാപനങ്ങളില്‍ ബേംബ് സ്ഫോടനം നടത്താനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഗൂഢാലോചന നടത്തി, അതിനായി ആയുധങ്ങള്‍ ശേഖരിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. 2008 ഫെബ്രുവരിയിലെ താമസ്ഥലത്തുനിന്നാണ് യഹ്യ കമ്മുകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ചില്‍ ഇന്‍ഡോറില്‍ നിന്നാണ് മുഹമ്മദ് അന്‍സാര്‍ നദ്വി,ശിബിലി,ശാദുലി എന്നിവരെ അറസ്റ്റ് ചെയ്തത്. അതേസമയം, കേസ് കെട്ടിച്ചമച്ചതും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കേസിന്‍െറ തുടക്കം മുതല്‍ വിലയിരുത്തലുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡിക്റ്ററ്റീവ് ഓഫ് ദി കര്‍ണാടക (ഡി.ഒ.സി) ഏറ്റെടുത്തിരുന്നു.
കേസില്‍ 360 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. മാര്‍ച്ച് 23ന് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പറയല്‍ ഏപ്രില്‍ 18 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അതേദിവസം കേസ് പരിഗണനക്കെടുത്ത ജഡ്ജി വിധി പറയല്‍ 30 ലേക്ക് മാറ്റുകയായിരുന്നു.
കേസില്‍ മലയാളികളായ ഈരാട്ടുപേട്ട സ്വദേശി ശിബിലി എട്ടാം പ്രതിയും സഹോദരന്‍ ശാദുലി 10 ാം പ്രതിയും മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി ഒമ്പതാം പ്രതിയും ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ് വി 13ാം പ്രതിയുമായിരുന്നു. 2008 ല്‍ അറസ്റ്റിലായ ഇവര്‍ ഏഴുവര്‍ഷമായി കേരളം, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിചാരണ തടവുകാരായിരുന്നു. യു.എ.പി.എ പ്രകാരമായിരുന്നു അറസ്റ്റ് എന്നതിനാല്‍ പ്രതിപട്ടികയില്‍ ഉള്ളവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.
സിമിയുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തു, മര്‍മപ്രധാന സ്ഥാപനങ്ങളില്‍ ബേംബ് സ്ഫോടനം നടത്താനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഗൂഢാലോചന നടത്തി, അതിനായി ആയുധങ്ങള്‍ ശേഖരിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. 2008 ഫെബ്രുവരിയിലെ താമസ്ഥലത്തുനിന്നാണ് യഹ്യ കമ്മുകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ചില്‍ ഇന്‍ഡോറില്‍ നിന്നാണ് മുഹമ്മദ് അന്‍സാര്‍ നദ്വി,ശിബിലി,ശാദുലി എന്നിവരെ അറസ്റ്റ് ചെയ്തത്. അതേസമയം, കേസ് കെട്ടിച്ചമച്ചതും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കേസിന്‍െറ തുടക്കം മുതല്‍ വിലയിരുത്തലുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡിക്റ്ററ്റീവ് ഓഫ് ദി കര്‍ണാടക (ഡി.ഒ.സി) ഏറ്റെടുത്തിരുന്നു.കേസില്‍ 360 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. മാര്‍ച്ച് 23ന് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പറയല്‍ ഏപ്രില്‍ 18 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അതേദിവസം കേസ് പരിഗണനക്കെടുത്ത ജഡ്ജി വിധി പറയല്‍ 30 ലേക്ക് മാറ്റുകയായിരുന്നു.