Home » » എ കെ ആന്റണി മുഖ്യമന്ത്രിയാകണം പി സി ജോർജ്.

എ കെ ആന്റണി മുഖ്യമന്ത്രിയാകണം പി സി ജോർജ്.

Written By Unknown on Sunday, 3 May 2015 | 08:21

കോഴിക്കോട്: മുതിർന്ന കോണ്ഗ്രസ്നേതാവ് എ കെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണം എന്ന് മുൻ ചീഫ് വിപ്പ് പി സി ജോർജ്. അഴിമതി വിരുദ്ധ കൂട്ടായ്മ കോഴിക്കോട്ടു ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ആകെ മുങ്ങുന്ന യു.ഡി.എഫിനെ രക്ഷിക്കാൻ ഒരു മാർഗമേ ഉള്ളു, നേതൃമാറ്റം. മൌനം വെടിഞ്ഞു എ കെ ആന്റണി രംഗത്ത് വന്നു യു.ഡി.എഫിന്റെ നേതൃത്വം ഏറ്റെടുക്കണം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി ഇനി യു.ഡി.എഫിന് മുന്നോട്ടുപോകാൻ കഴിയില്ല അത്രമാത്രം അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണിത്. കെ കരുണാകരനെയും എ കെ ആന്റണിയെയും  മുഖ്യമന്ത്രിക്കസേരയിൽ നിന്നു ഇറക്കി വിട്ടവരാണ് ഉമ്മൻ ചാണ്ടിയും കെ എം മാണിയും കുഞ്ഞാലികുട്ടിയുമെല്ലാം ചരിത്രം ആവർത്തിക്കട്ടെ ഉമ്മന്‍ ചാണ്ടിയെയും പുറത്താക്കട്ടെ. പ്രതിച്ഛായ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. 
എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്നും  പി.സി ജോര്‍ജ് ആരോപിച്ചു. രാജഭരണം പോലെയാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. തന്നെ മുഖം കാണിക്കാനത്തെുന്നവര്‍ക്ക് രാജാവ് പണം നല്‍കുന്നത്പോലെയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സഹായം നല്‍കുന്നത്.തന്റെ മുഖത്ത് നോക്കി ചിരിച്ചാൽ ഒരുലക്ഷം താഴെ നോക്കിയാൽ അമ്പതിനായിരം ഇടത്തോട്ട് നോക്കിയാൽ മുപ്പതിനായിരം വലത്തോട്ട് നോക്കിയാൽ മുപ്പത്തയായിരം. ഇതിന് ഉമ്മന്‍ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.