കോഴിക്കോട്: യു.എ.പി.എ പിന്‍വലിക്കണമെന്ന മുസ്‌ലിംലീഗ് നിലപാട് പരിഹാസ്യമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെഎം അഷ്‌റഫ് പറഞ്ഞു.
മന്‍മോഹന്‍ സിങ് ഗവണ്‍മെന്റ് യു.എ.പി.എ നിയമം ഭേദഗതി ചെയ്യുമ്പോള്‍ ഘടകകക്ഷിയായിരുന്നു മുസ്‌ലിംലീഗ് അന്ന് യു.എ.പി.എ ക്ക് അനുകൂലമായി നിലപാടെടുത്തവര്‍ ഇന്ന് യു.എ.പി.എ തള്ളിപ്പറയുന്നത് വൈകിയുദിച്ച വിവേകമാണെങ്കിലും ആശാവഹമാണ്.
കേരളത്തില്‍ യു.എ.പി.എ പ്രകാരമുള്ള അറസ്റ്റ് നടക്കുമ്പോഴും ലീഗ് നിശബ്ദമായിരുന്നു. യു.എ.പി.എ പ്രകാരം അറസ്റ്റ് നടന്ന കേരളത്തിലെ ആദ്യകേസായ മുവ്വാറ്റുപുഴ കേസില്‍ ഭൂരിഭാഗം പ്രതികളെ കോടതി വെറുതെവിട്ടപ്പോഴും ലീഗ് മൗനത്തിലായിരുന്നു. ഹുബ്ലി കേസ് വെറുതെ വിട്ടപ്പോഴാണ് ലീഗിന് വെളിപാടുണ്ടായത് ഇത് സംശയാസ്പതമാണ്.
മുസ്‌ലിം ലീഗിന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ് കേരളത്തില്‍ വ്യാപകമായി യു.എ.പി.എ ചുമത്തി അറസ്റ്റ് നടക്കുന്നത്. നാറാത്ത് കേസില്‍ യു.എ.പി.എ ചുമത്തിയപ്പോഴും മനുഷ്യവകാശ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തപ്പോഴും മൗനം വെടിയാന്‍ ലീഗ് തയ്യാറായിട്ടില്ല. യു.എ.പി.എ ക്കെതിരെയുള്ള ലീഗിന്റെ നിലാപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ യു.എ.പി.എ പ്രകാരം അറസ്റ്റ് നടന്ന മുഴുവന്‍ കേസിലും യു.എ.പി.എ പിന്‍വലിക്കാനുള്ള നടപടികള്‍ എടുക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പുകള്‍ അടുത്തതുകൊണ്ട് നടത്തുന്ന അഭ്യാസപ്രകടനമായി പൊതുസമൂഹം വിലയിരുത്തുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു.