തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. ഇ.ശ്രീധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ശ്രീധരന്റെ നേതൃത്വത്തിൽ ലൈറ്റ് മെട്രോ നിർമിച്ചാൽ പൊളിഞ്ഞ് വീഴില്ലെന്നെങ്കിലും ഉറപ്പിക്കാമെന്നും മുരളീധരൻ പറഞ്ഞു.
കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആരോപണവിധേയർ സ്ഥാനങ്ങളിൽ തുടരരുത്. ധാർമികതയുടെ പേരിലാണ് ചാരക്കേസ് വന്നപ്പോൾ കെ.കരുണാകരൻ രാജിവച്ചത്. എന്നാൽ, ചാരക്കേസ് പിന്നീട് ചാരമായത് എല്ലാവർക്കും അറിയാമെന്നും മുരളീധരൻ പറഞ്ഞു.