കോയമ്പത്തൂര്‍: നിരാഹാര സത്യാഗ്രഹം നടത്തിയ ശേഷമാണ് തങ്ങളെ കോടതിയില്‍ ഹാജരാക്കിയതെന്ന് പോലീസ് പിടിയിലായ മാവോയിസ്‌റ്റ് നേതാവ് രൂപേഷ്. കോയമ്പത്തൂരില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ പീലുമേട്ടിലെ ക്യൂബ്രാഞ്ച് ഓഫീസില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രൂപേഷ്.
ആന്ധ്രയില്‍നിന്നും തങ്ങളെ തട്ടിക്കൊണ്ടുവരുകയായിരുന്നു. പശ്‌ചിമ ഘട്ടത്തിലെ പോരാട്ടം അവസാനിക്കില്ലെന്നും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും രൂപേഷ് പറഞ്ഞു. തുടര്‍ന്ന് മാവോയിസ്‌റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രൂപേഷും സംഘവും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പോലീസ് വാഹനത്തില്‍ കയറിയത്.








