Home » » രൂപേഷിനും ഭാര്യ ഷൈനയ്ക്കും എതിരെ പൊലീസ് ചമച്ചത് കള്ളക്കേസ്; മകൾ ആമി.

രൂപേഷിനും ഭാര്യ ഷൈനയ്ക്കും എതിരെ പൊലീസ് ചമച്ചത് കള്ളക്കേസ്; മകൾ ആമി.

Written By Unknown on Tuesday, 5 May 2015 | 02:01

തൃശൂർ: രൂപേഷിനും ഭാര്യ ഷൈനയ്ക്കും എതിരെ പൊലീസ് ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് മകൾ ആമി. പൊലീസ് നെയ്ത കഥകളാണ് പ്രചരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നത്. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ആമി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ച് അതിന് വേണ്ടി നിലകൊള്ളുന്നവരാണ് തന്റെ അച്ഛനും അമ്മയും. അവരുടെ മകളെന്ന നിലയിൽ അഭിമാനമുണ്ട്. അവർ നാടിന് വേണ്ടിയാണ് നിലനിൽക്കുന്നത്. അവർക്കൊപ്പം ജനങ്ങളുണ്ടെന്നും ആമി പറഞ്ഞു. തിയറി പറഞ്ഞു നടക്കുന്നവർ ധാരാളം കാണുമെന്നും എന്നാൽ തന്റെ അച്ഛൻ നടത്തിയത് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമാണെന്നും ആമി വ്യക്തമാക്കി.

തന്റെ മാതാപിതാക്കൾ ആരുടേയും മുതൽ പിടിച്ചു പറിക്കുകയോ സാധാരണക്കാരെ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ഇത്രയും വേഗം അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ല. നിയമപരമായ നടപടിയുമായി മുന്നോട്ട് പോകും. മാതാപിതാക്കളെ നേരിട്ട് കാണാനായി കോയന്പത്തൂരിലേക്ക് പോകുന്നുണ്ട്. അവരെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങൾ ഒഴിവിലാണെന്ന വാർത്ത തെറ്റാണെന്നും ആമി കൂട്ടിച്ചേർത്തു.

കോയന്പത്തൂരിനു സമീപം കരുമാറ്റംപെട്ടിയിൽ വെച്ച് ആന്ധ്രാ-ക‌ർണാടക പൊലീസിന്റെ സംയുക്ത സംഘം കഴിഞ്ഞ ദിവസമാണ് രൂപേഷിനെയും ഭാര്യയെയും പിടികൂടിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.